ഫ്ളോറിഡ: കുടുംബാംഗങ്ങളോടൊപ്പം ഹോട്ടലിലെ തടാകത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വയസ്സുകാരനെ മാതാപിതാക്കള്‍ നോക്കിനില്‍ക്കേ ചീങ്കണ്ണി പിടിച്ചു. ഫ്ളോറിഡയിലെ വാള്‍ട്ട് ഡിസ്നി വേള്‍ഡ് ഹോട്ടലിന് സമീപത്തുളള തടാകത്തില്‍ കുളിക്കാനിറങ്ങിയ കുട്ടിയെയാണ് ചീങ്കണ്ണി വെള്ളത്തിനടിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയത്.
കുടുംബത്തോടൊപ്പം തടാകത്തില്‍ കുളിക്കാനിറങ്ങിയ കുട്ടിയെ അപ്രതീക്ഷിതമായി ചീങ്കണ്ണി പിടിക്കുകയായിരുന്നു. കുഞ്ഞിനെ ചീങ്കണ്ണി പിടിച്ചപ്പോള്‍ തന്നെ അമ്മയും അച്ഛനും കുഞ്ഞിനെ രക്ഷപ്പെടുത്താനുളള ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. കുഞ്ഞിനെ രക്ഷപ്പെടുത്താനുളള ശ്രമത്തിനിടെ അച്ഛന്റെ കൈയില്‍ ചീങ്കണ്ണി മാന്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. അവധിക്കാലം ആഘോഷിക്കാന്‍ വേണ്ടിയാണ് ഫ്ളോറിഡയിലെത്തിയതായിരുന്നു ഇവര്‍.
പിന്നീട് വൈല്‍ഡ് ലൈഫ് ഉദ്യോഗസ്ഥരും തിരച്ചില്‍ നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. തങ്ങള്‍ കുഞ്ഞിനെ കണ്ടെത്താനുളള തീവ്ര ശ്രമത്തിലാണെന്ന് ഫ്ളോറിഡയിലെ വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ കമ്മീഷന് ഓഫീസര്‍ ചാഡ് വെബ്ബര്‍ പറഞ്ഞു. തടാകത്തിനിറങ്ങരുതെന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍ അവഗണിച്ചാണ് ഇവര്‍ തടാകത്തിലിറങ്ങിയതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Post Your Comments