ലക്നോ: ഉത്തര്‍പ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ട് ചെയ്ത ആറ് എംഎല്‍എമാരെ കോണ്‍ഗ്രസ് ആറു വര്‍ഷത്തേക്കു പുറത്താക്കി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന കപില്‍ സിബലിനു വോട്ട് ചെയ്യാത്തവരെയാണു പുറത്താക്കിയത്. ആറു പേര്‍ കൂറുമാറിയെങ്കിലും മറ്റു പാര്‍ട്ടികളുടെ പിന്തുണയോടെ സിബല്‍ ജയിച്ചു. കൂറുമാറിയവരില്‍ അമേത്തി എംഎല്‍എയും ഉള്‍പ്പെടുന്നു.
403 അംഗ സഭയില്‍ 29 പേരാണു കോണ്‍ഗ്രസിനുള്ളത്.ഇതില്‍ മൂന്നു പേര്‍ ബിജെപിയെയും മൂന്നു പേര്‍ ബിഎസ്പിയെയും പിന്തുണച്ചു. കപില്‍ സിബലിന് 25 മുന്‍ഗണനാ വോട്ട് മാത്രമാണു കിട്ടിയത്. മറ്റു പാര്‍ട്ടികളുടെ സഹായത്തോടെയാണു സിബല്‍ 34 വോട്ട് നേടിയത്. മാധുരി വര്‍മ(ബഹറായിച്ച്), പ്രതാപ് ജയ്സ്വാള്‍(ബസ്തി), വിജയ് ദുബെ(കുശിനഗര്‍), മുഹമ്മദ് മുസ്ലിം(തിലോയി-അമേത്തി), ദില്‍ നവാസ് ഖാന്‍(ബുലന്ദ്ശഹര്‍), നവാബ് കാസിം അലി ഖാന്‍(രാംപുര്‍) എന്നീ എംഎല്‍എമാരെയാണു പുറത്താക്കിയത്.
Post Your Comments