Gulf

സൗദി വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

ജിദ്ദ ● സൗദി അറേബ്യയിലെ ഖുന്‍ഫുദയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. പെരിന്തല്‍മണ്ണ സ്വദേശി കിളിയമന്നില്‍ സുബൈര്‍ മൗലവി (67), കടലുണ്ടി ചാലിയം നരികുത്ത് ഗഫൂര്‍ മൗലവിയുടെ മകന്‍ അഫ്‌സല്‍ (32) എന്നിവരാണ് മരിച്ചത്. മൊബൈല്‍ ഷോപ്പ് ജീവനക്കാരായ ഇരുവരും സഞ്ചരിച്ചിരുന്ന കാറില്‍ മറ്റൊരു കാര്‍ നിയന്ത്രണം വിട്ടുവന്ന് ഇടിയ്ക്കുകയായിരുന്നു.

ജിദ്ദ-ജീസാന്‍ റോഡില്‍ 340 കിലോമീറ്റര്‍ അകലെ ഖുന്‍ഫുദയില്‍ ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. എതിരെ വന്ന കാറിന്റെ ടയര്‍ ഊരിതെറിച്ച് നിയന്ത്രണം വിട്ട കാര്‍ സുബൈര്‍ മൗലവിവും അഫ്സലും സഞ്ചരിച്ചിരുന്ന കാറില്‍ ഇടിയ്ക്കുകയായിരുന്നു. അപകടത്തില്‍ ഇരുകാറുകളിലുമായി മൂന്നുപേര്‍ മരിച്ചു.

സുബൈര്‍ മൗലവി രണ്ടു മാസം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. ഫാത്തിമയാണ് മൗലവിയുടെ ഭാര്യ. മക്കള്‍: നസീറ, വഫ, സുരയ്യ, വഹീദുസ്സമാന്‍, അത്തീഖുസ്സമാന്‍. മരുമക്കള്‍: മുസ്തഫ മലപ്പുറം, സലാം ആനമങ്ങാട്, ഫിറോസ് മഞ്ചേരി

shortlink

Post Your Comments


Back to top button