NewsIndia

പ്രതിയെ കണ്ടെത്താനായി 18 സിംഹങ്ങളെ ‘കസ്റ്റഡിയിലെടുത്തു’

അലഹബാദ്: ഗുജറാത്തില്‍ 18 ആണ്‍ സിംഹങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് പേരെ സിംഹങ്ങൾ കടിച്ചു കീറി കൊന്നതിനെ തുടർന്നാണ് ഇത്. സിംഹങ്ങളുടെ കൈരേഖ പരിശോധിച്ച് ഏത് സിംഹമാണ് മൂന്ന് ആളുകള്‍ക്കും ജീവഹാനി വരുത്തിയതെന്ന് കണ്ടെത്താന്‍ ശ്രമിക്കുകയാണ് പോലീസ്. കുറ്റക്കാരനായി കണ്ടെത്തുന്ന സിംഹത്തെ മൃഗശാലയിലേക്കും മറ്റുള്ള സിംഹങ്ങളെ തിരിച്ച് കാട്ടിലേക്കും അയക്കും.

കുറ്റക്കാരനായ സിംഹം ഏതാണെന്ന് കണ്ടെത്തി കഴിഞ്ഞെന്നും എങ്കിലും മറ്റ് ഒമ്പത് സിംഹങ്ങളുടെ കൂടി റിസല്‍റ്റിനായി കാത്തിരിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത സിംഹങ്ങളുടെ സ്വഭാവവും പരിശോധിച്ചു വരികയാണ്. മനുഷ്യ മാംസത്തോട് പ്രീയമുള്ള സിംഹമുണ്ടെങ്കില്‍ മനുഷ്യനെ കാണുമ്പോല്‍ അത് കൂടുതല്‍ പരാക്രമങ്ങള്‍ കാട്ടും.

shortlink

Post Your Comments


Back to top button