വഡോദര ● സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ ഡാമില്‍ വീണ് സുഹൃത്തുക്കള്‍ മുങ്ങി മരിച്ചു. വഡോദരയിലെ സിന്ദ്റോത് ഡാമില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ചെക്ഡാമിന്റെ മുകളില്‍ നിന്ന് ഫോട്ടോയെടുക്കുന്നതിനിടെയാണ് യുവാക്കൾ കാല്‍വഴുതി ഡാമില്‍ വീണത്. ഉല്ലാസയാത്രക്കെത്തിയ നാലംഗ സംഘത്തിലെ രണ്ടുപേർക്കാണ് ഈ ദുരനുഭവം ഉണ്ടായത്. പിന്നീട് മുങ്ങല്‍ വിദഗ്ധരെത്തിയാണ് യുവാക്കളുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ജയേഷ് ഭരിയ( 23) ഭാരത് പര്‍മാര്‍(24) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മൂന്നു പേര്‍ സെല്‍ഫിയെടുക്കുന്നതിനിടയിൽ ഒരാള് കാല്വഴുതി ഡാമിൽ വീണു. ഇയാളെ രക്ഷിക്കാനായി മറ്റു രണ്ടുപേർ എടുത്തു ചാടി. .ഇതില്‍ രണ്ടുപേരെ പിന്നീട് കാണാതാവുകയും ഒരാള്‍ രക്ഷപ്പെടുകയും ചെയ്തിരുന്നു.നാലാമൻ മറ്റുള്ളവർ സെല്‍ഫിയെടുത്തപ്പോൾ ഡാമിനടുത്തായി നിന്ന് കുളിക്കുകയായിരുന്നു.
Post Your Comments