ന്യൂഡല്‍ഹി• മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 152 അടിയാക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.മുല്ലപ്പെരിയാര്‍ പ്രശനം, സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക സഹായം, രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളുടെ മോചനം, പ്രകൃതി ദുരന്തങ്ങള്‍ക്ക് പ്രത്യേക ധനസഹായം, ശ്രീലങ്കന്‍ നാവികസേനയില്‍ നിന്ന് തമിഴ് മല്‍സ്യത്തൊഴിലാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍, കാവേരി തര്‍ക്കം, കുളച്ചല്‍ തുറമുഖ പദ്ധതി എന്നിവയായിരുന്നു പ്രധാനമന്ത്രിയുമായുള്ള ജയലളിതയുടെ ചർച്ചകൾ.
ഒപ്പം മുല്ലപ്പെരിയാറില്‍ അണക്കെട്ട് പണിയാന്‍ കേരളത്തെ അനുവദിക്കരുതെന്നും ജയലളിത മോഡിയോട് ആവശ്യപ്പെട്ടു.കൂടുതല്‍ ജലം ഉള്‍ക്കൊള്ളാന്‍ വിധം അണക്കെട്ട് ബലപ്പെടുത്തിയിട്ടുണ്ട്. മുല്ലപ്പെരിയാറിൽ ബേബി ഡാം ബലപ്പെടുത്താന്‍ 7.85 കോടി രൂപയാണ് ചെലവഴിച്ചത്. ബേബി ഡാമിനു സമീപത്തെ 23 മരങ്ങള്‍ മുറിക്കാന്‍ പരിസ്ഥിതി അനുമതി വേണം. പമ്ബ – അച്ചന്‍കോവില്‍ – വൈപ്പാര്‍ നദീസംയോജനം നടപ്പാക്കണമെന്നും ജയലളിത കേന്ദ്രത്തോട് ആവശ്യപ്പെട്ടു.രാജ്യസഭയിൽ ജി എസ് ടി ബില്ലിന് അനുകൂലമായ നടപടി സ്വീകരിക്കുന്നതിൽ തമിഴ്നാട് ചില സംവരണങ്ങള്‍ ആവശ്യമാണെന്ന നിലപാടാണ് എടുത്തിരിക്കുന്നത്.
മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം ആദ്യമായി പ്രധാനമന്ത്രിയെ കാണാനെത്തിയ ജയലളിത വിവിധ ആവശ്യങ്ങളടങ്ങിയ 32 പേജുള്ള നിവേദനവും സമര്‍പ്പിച്ചു.
Post Your Comments