India

കേടായ ഫ്രിഡ്ജ് ശരിയാക്കാന്‍ സഹായമാവശ്യപ്പെട്ട യുവാവിന് മന്ത്രി നല്‍കിയ മറുപടി വൈറലാകുന്നു

ന്യൂഡല്‍ഹി ● സഹായമഭ്യര്‍ഥിച്ച് വരുന്നവരെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഒരിക്കലും നിരാശരാക്കാറില്ല. മന്ത്രിയുടെ നടപടികള്‍ പ്രതിപക്ഷത്തിന്റെ അഭിനന്ദനത്തിന് പോലും പാത്രമായിട്ടുണ്ട്. എന്നാല്‍ തന്റെ വീട്ടിലെ കേടായ ഫ്രിഡ്ജ് ശരിയാക്കി തരണമെന്നാവശ്യപ്പെട്ട് സമീപിച്ച യുവാവിന് മന്ത്രി നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ബംഗളൂരു സ്വദേശി വെങ്കടാണ് ആവശ്യം ഉന്നയിച്ച് ട്വീറ്റ് ചെയ്തത്. റാംവിലാസ് പാസ്വാനും ഇതേ ആവശ്യം ഉന്നയിച്ച് വെങ്കട് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് സുഷമ സ്വരാജ് നല്‍കിയ മറുപടി ഇപ്രകാരമാണ്. , ‘ ഫ്രിഡ്ജ് കേടായത് പോലുള്ള കാര്യങ്ങളില്‍ എനിക്ക് നിങ്ങളെ സഹായിക്കാന്‍ കഴിയില്ല. ദുരിതത്തില്‍ അകപ്പെട്ട മനുഷ്യരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ തിരക്കിലാണ് ഞാന്‍’.

എന്തായാലും മന്ത്രിയുടെ മറുപടി സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഇതിനോടകം8000 ത്തോളം പേര്‍ മന്ത്രിയുടെ ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button