India

എസ്കോര്‍ട്ട് സൈറ്റുകള്‍ക്ക് പൂട്ടിടാന്‍ കേന്ദ്ര തീരുമാനം

ഡല്‍ഹി: രാജ്യത്തെ എസ്‌കോര്‍ട്ട് വെബ്ബ്‌സൈറ്റുകള്‍ക്ക്
നിര്‍വീര്യമാക്കാന്‍ കേന്ദ്ര തീരുമാനം. അശ്ലീല വെബ്ബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ കഴിഞ്ഞ വര്‍ഷം നടത്തിയ ശ്രമത്തിനെതിരെ കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു. പിങ്കിസിംഗ്.കോം, ജാസ്മിന്‍എസ്‌കോര്‍ട്ട്‌സ് ഡോട്ട്.കോം, ഒണ്‍ലിവണ്‍എസ്‌കോര്‍ട്ട്‌സ്.ഡോം, എക്‌സ് മുംബൈ, പായല്‍മല്‍ഹോത്ര.കോം എന്നിവയുള്‍പ്പെടെയുള്ള 240 വെബ്ബ്‌സൈറ്റുകള്‍ക്കാണ് പൂട്ടുവീഴാന്‍ പോകുന്നത്.

പണത്തിന് വേണ്ടി ലൈംഗിക വ്യാപാരത്തിന് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുക്കുകയും സഹായങ്ങള്‍ ചെയ്തുനല്‍കുകയും ചെയ്യുന്ന വെബ്ബ്‌സൈറ്റുകളാണ് എസ്‌കോര്‍ട്ട് വെബ്ബ്‌സൈറ്റുകള്‍. ഇടപാടുകാരെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി ഇടനിലക്കാരായി എസ്‌കോര്‍ട്ടിനെ അനുവദിക്കുകയും വീട്, ഹോട്ടല്‍ മുറി, ബിസിനസ് ട്രിപ്പുകള്‍ എന്നിങ്ങനെ ഇടപാടുകാരെ ആവശ്യമുള്ള സ്ഥലത്ത് എത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നത് ഇത്തരം എസ്‌കോര്‍ട്ട് സൈറ്റുകളാണ്.

ഇന്‍ര്‍നെറ്റിലെ അശ്ലീല ചിത്രങ്ങളുടെയും ദൃശ്യങ്ങളുടേയും വ്യാപനം തടയാന്‍ കേന്ദ്ര വാര്‍ത്താവിനിമയ, ഐടി മന്ത്രാലയത്തിന്റേതാണ് പുതിയ തീരുമാനം.
കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ 857 അശ്ലീല വെബ്ബ്‌സൈറ്റുകളാണ് സര്‍ക്കാര്‍ ബ്ലോക്ക് ചെയ്ത്. സര്‍ക്കാരിന്റെ ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പിനെതിരെ കടുത്ത വിമര്‍ശനമായിരുന്നു ആ സമയത്ത് ഉയര്‍ന്നത്.

shortlink

Post Your Comments


Back to top button