India

ജി.എസ്.ടി ബില്‍ സംസ്ഥാനങ്ങള്‍ അംഗീകരിച്ചെന്നു ധനമന്ത്രി

കൊല്‍ക്കത്ത ● ചരക്ക്, സേവന നികുതി (ജി.എസ്.ടി)ഏകീകരണവുമായി ബന്ധപ്പെട്ട ബില്ലിന് തമിഴ്നാട് ഒഴികെയുള്ള സംസ്ഥാനങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചതായി കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി. കൊല്‍ക്കത്തയില്‍ നടന്ന സംസ്ഥാന ധനകാര്യമന്ത്രിമാരുടെ യോഗത്തില്‍ 22 സംസ്ഥാനങ്ങളുടെ മന്ത്രിമാരും ബാക്കിയുള്ള സംസ്ഥാനങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു.

എല്ലാ സംസ്ഥാനങ്ങളും അനുകൂലമായാണ് പ്രതികരിച്ചത്.ചരക്കു സേവന നികുതിയുമായി ബന്ധപ്പെട്ട ബില്‍ സംസ്ഥാനങ്ങളുടെ നിസ്സഹകരണത്തെത്തുടര്‍ന്ന വര്‍ഷങ്ങളായി പ്രതിസന്ധിയിലായിരുന്നു. തമിഴ്നാട് മാത്രമാണ് ചില സംവരണങ്ങള്‍ ആവശ്യമാണെന്ന് അറിയിച്ചതെന്നും മന്ത്രി പറഞ്ഞു.ലോകസഭയില്‍ ബിൽ പാസായിരുന്നു, രാജ്യസഭയില്‍ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ പാസാക്കാനാകുമെന്നാണ് പ്രതീക്ഷ.

shortlink

Post Your Comments


Back to top button