India

21 ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കിയേക്കും, ഉപതെരഞ്ഞെടുപ്പിന് സാധ്യത

ന്യൂഡല്‍ഹി ● ഡല്‍ഹി നിയമസഭയില്‍നിന്ന് 21 ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കിയേക്കും. മന്ത്രിമാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങളോടു കൂടിയ പദവി എംഎല്‍എമാര്‍ക്ക് കൊടുക്കുകയും ഇതിനെതിരെ പരാതി ഉയര്‍ന്നപ്പോള്‍ കേജ്രിവാള്‍ നിയമസഭയില്‍ ഇരട്ട പദവി വഹിക്കാംഎന്നുള്ള പുതിയ ബില്‍ പാസാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ബിജെപി പ്രവര്‍ത്തകന്റെ പരാതിയെ തുടര്‍ന്ന് കെജ്രിവാള്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഇരട്ടപദവി ബില്‍ രാഷ്ട്രപതി തള്ളിയതോടെയാണ് എംഎല്‍എമാര്‍ അയോഗ്യരാകുമെന്ന് ഏറെക്കുറെ ഉറപ്പായത്.അയോഗ്യതയ്ക്ക് അംഗീകാരം ലഭിച്ചാല്‍ ആറു മാസത്തിനുള്ളില്‍ 21 നിയമസഭാ മണ്ഡലങ്ങളിലേക്കു ദില്ലിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കും.

ഇരട്ടപ്പദവി സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ 21 എംഎല്‍എമാര്‍ക്കു കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ നിര്‍ദേശം നല്‍കിയിരുന്നു. എം എല്‍ എ മാരെ അയോഗ്യരാക്കിയാലും കേജ്രിവാള്‍ മന്ത്രി സഭക്ക് ഭൂരിപക്ഷം കുറയില്ല.

shortlink

Post Your Comments


Back to top button