മുംബൈ ● മരിച്ചുപോയ ഭാര്യയോടുള്ള അമിത സ്നേഹം മൂലം ഭര്‍ത്താവ് ജീവനൊടുക്കി. മുംബൈ കല്യാണ്‍ സ്വദേശിയായ റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനുമായ നാരായൺ ബൻസാലി (65) യാണ് മരിച്ചത്. നിന്നെ എനിക്ക് മിസ് ചെയ്യുന്നു, ഞാനും നിന്റെ അരികിലേക്ക് വരുന്നുവെന്ന് എഴുതിവച്ച് ബൻസാലി മരണത്തിലേക്ക് പോയത്. കുറിപ്പിന് സമീപം ഭാര്യയ്ക്കായി ഒരു മെഴുകുതിരി കത്തിച്ചുവച്ച ശേഷം സ്വയം നിറയൊഴിച്ചാണ് നാരായണ്‍ ആത്മഹത്യ ചെയ്തത്.
നാരായൺ ബൻസാലിയുടെ ഭാര്യ അഞ്ജലി ബൻസാലി രണ്ട് വര്‍ഷം മുന്‍പാണ് മരിച്ചത്. തുടര്‍ന്ന് കടുത്ത നിരാശയിലേക്ക് വഴുതിവീണ നാരായണ്‍ മദ്യത്തിനും അടിമായി ജീവിതം തള്ളിനീക്കുകയായിരുന്നു. അഞ്ജലിയുടെ മരണം അംഗീകരിക്കാന്‍ നാരായണിന് കഴിഞ്ഞിരുന്നില്ല. ഒടുവില്‍ കടുത്ത നിരാശയെത്തുടർന്ന് ജീവനോടുക്കുകയായിരുന്നു. നാരായണ്‍-അഞ്ജലി ദമ്പതികള്‍ക്ക് രണ്ട് പെണ്മക്കളുണ്ട്.
Post Your Comments