അമൃത്സര്‍: പഞ്ചാബ് അതിര്‍ത്തിയില്‍ പാകിസ്ഥാനില്‍ നിന്നുള്ള രണ്ട് കള്ളക്കടത്തുകാരെ അതിര്‍ത്തി രക്ഷാസേന വെടിവച്ചു കൊന്നു. ഒരാളെ പരിക്കുകളോടെ സൈന്യം പിടികൂടി. ഇന്ത്യ-പാക് അതിര്‍ത്തിയിലെ ഫസില്‍കയില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. പ്രദേശത്ത് സംശയകരമായ നീക്കം കണ്ട ബി.എസ്.എഫ് കള്ളക്കടത്തുകാരോട് കീഴടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, കള്ളക്കടത്തുകാര്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ത്തു.
ഇതോടെ സൈന്യം പ്രത്യാക്രമണം നടത്തുകയായിരുന്നു. കള്ളക്കടത്തുകാരില്‍ നിന്ന് 15 പായ്ക്കറ്റുകളായി സൂക്ഷിച്ചിരുന്ന ഹെറോയിന്‍ കണ്ടെടുത്തു. ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. അതിര്‍ത്തി കടന്നുള്ള കള്ളക്കടത്ത് സജീവമാണെന്നാണ് ഈ സംഭവം തെളിയിക്കുന്നതെന്ന് സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Post Your Comments