ന്യൂഡല്‍ഹി● 1984ലെ സിഖ് കലാപം വീണ്ടും അന്വേഷിക്കും. അന്വേഷണം അവസാനിപ്പിച്ച 75 കേസുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സിഖ് കലാപം വീണ്ടും അന്വേഷിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കമെന്നാണ് വിലയിരുത്തല്‍.
തെളിവുകളും സാക്ഷി മൊഴികളും ഇല്ലെന്ന കാരണത്താല്‍ 237 കേസുകളാണ് മുന്‍ സര്‍ക്കാര്‍ അവസാനിപ്പിച്ചിരുന്നത്. ഈ കേസുകള്‍ വീണ്ടും പരിഗണിച്ച് ഇതില്‍ നിന്ന് 75 കേസുകള്‍ വീണ്ടും അന്വേഷിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നീക്കം. കലാപത്തില്‍ ഇരയായവരോടും സാക്ഷികളായവരോടും അന്വേഷണ സംഘം വിവരങ്ങള്‍ ആരായും.1984 ഒക്റ്റോബര്‍ 31ന് ഇന്ദിരാഗാന്ധിയെ സിഖുകാരനായ അംഗരക്ഷകന്‍ വെടിവച്ച് കൊന്നതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ 3000ല്‍ അധികം ആളുകളാണ് മരിച്ചത്. 2733 ആളുകളാണ് ഡല്‍ഹിയില്‍ മാത്രം കൊല്ലപ്പെട്ടത്. ഇതില്‍ ഭൂരിപക്ഷവും സിഖുകാരായിരുന്നു.കലാപവുമായി ബന്ധപ്പെട്ട് 587 കേസുകളാണ് ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2006ലും 2013ലും ഇതില്‍ അഞ്ച് കേസുകള്‍ വീണ്ടും അന്വേഷിക്കാന്‍ തീരുമാനിച്ചെങ്കിലും കാര്യമായ അന്വേഷണം നടന്നിരുന്നില്ല.
Post Your Comments