India

ഇന്ത്യയിലെ ആദ്യ ‘ഹാര്‍ലിക്വിന്‍ ബേബി’ പിറന്നു

നാഗ്പൂര്‍: അപൂര്‍വ ജനിതക രോഗമായ ‘ഹാര്‍ലിക്വിന്‍ ഇച്തിയോസിസ്’ ബാധിച്ച കുഞ്ഞ് ഇന്ത്യയില്‍ ആദ്യമായി ജനിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ലത മങ്കേഷ്കര്‍ ആശുപത്രിയില്‍ ശനിയാഴ്ച ഉച്ചയോടെയായിരുന്നു പെണ്‍കുഞ്ഞിന്റെ ജനനം.ശരീരത്തിന്റെ ഭൂരിഭാഗത്തും തൊലിയില്ലാത്ത അവസ്ഥയാണ് ‘ഹാര്‍ലിക്വിന്‍ ഇച്തിയോസിസ്’എന്നു പറയുന്നത്.ആന്തരാവയവങ്ങള്‍ പുറത്തു കാണാനും കഴിയും. കൈപ്പത്തികളും കാല്‍വിരലുകളും ഇല്ല. കണ്ണുകളുടെ സ്ഥാനത്ത് ചുവന്ന മാംസ കഷണങ്ങള്‍ മാത്രമാണ്. മൂക്കിന് പകരം രണ്ടു ദ്വാരങ്ങളാണുള്ളത്. ചെവികള്‍ ഇല്ല.

മൂന്ന് ലക്ഷത്തില്‍ ഒരു കുട്ടിക്ക് മാത്രമാണ് ഈരോഗം ബാധിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തൊലിയില്ലാത്തതിനാല്‍ തന്നെ കുഞ്ഞുങ്ങളുടെ ശരീരത്തില്‍ ബാക്ടീരിയകളും മറ്റു രോഗാണുക്കളും പ്രവേശിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. ശരീരത്തില്‍ എപ്പോഴും ഈര്‍പ്പം നിലനിറുത്തുകയോ പെട്രോളിയം ജെല്ലി ഉപയോഗിച്ച്‌ നനയ്ക്കുകയോ വേണം. വെളിച്ചെണ്ണയും നല്ലതാണ്.

ഈ രോഗം ബാധിച്ച കുഞ്ഞുങ്ങള്‍ അധികകാലം ജീവിച്ചിരിക്കാറില്ല. ഈ കുട്ടിക്ക് ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടൊന്നും അനുഭവപ്പെടാത്തത് ഡോക്ടര്‍മാര്‍ക്ക് പ്രതീക്ഷക്കു വക നല്‍കുന്നു.അപൂര്‍വമായ ഈ രോഗം ബാധിച്ച കുഞ്ഞുങ്ങളെ ഹാര്‍ലിക്വിന്‍ ബേബി എന്നാണ് വൈദ്യശാസ്ത്രം വിളിച്ചു പോരുന്നത്.1750ല്‍ അമേരിക്കയിലെ സൗത്ത് കരോലിനയിലാണ് ഇത്തരമൊരു കുഞ്ഞ് ആദ്യമായി ജനിച്ചത്.

shortlink

Post Your Comments


Back to top button