Gulf

പാമ്പിനെ വലിച്ചെറിഞ്ഞ് യുവാവിന്റെ നിസ്കാരം മുടക്കാന്‍ ശ്രമം : വീഡിയോ വൈറലാകുന്നു

റിയാദ് ● യുവാവിന്റെ നമസ്‌ക്കാരം മുടക്കാന്‍ സുഹൃത്ത് കാട്ടിയ അതിസാഹസമാണ് വൈറലായത് . നിസ്‌ക്കരിയ്ക്കുന്ന സുഹൃത്തിന് മുന്നില്‍ ജീവനുള്ള പാമ്പിനെ കൊണ്ടിട്ട് കൊണ്ട് പ്രാര്‍ത്ഥന മുടക്കുന്ന വീഡിയോ ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട് . റംസാന്‍ വ്രതം ആരംഭിച്ചതോടെ അഞ്ച് നേരത്തെ നിസ്‌ക്കാരം മുടങ്ങാതിരിയ്ക്കാന്‍ വിശ്വാസികള്‍ പരമാവധി ശ്രമിയ്ക്കാറുണ്ട്. സൗദി അറേബ്യയില്‍ ചിത്രീകരിച്ചതാണ് വീഡിയോ എങ്കിലും ഏത് സ്ഥലത്താണ് ഈ വീഡിയോ ചിത്രീകരിച്ചതെന്നും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന യുവാവ് ആരാണെന്നും വ്യക്തമല്ല. സദ ദിനപത്രമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത് . കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയ വീഡിയോ ഇസ്ലാം വിരുദ്ധമാണെന്നും ആരോപണം ഉയരുന്നു . ഇസ്ലാംമതത്തെ അപമാനിയ്ക്കുന്ന പ്രവൃത്തിയാണ് യുവാവ് കാട്ടിയതെന്നും ആരോപണമുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button