Kerala

വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സഹോദരപുത്രനെ പോലീസ് തെരയുന്നു

ആറ്റിങ്ങല്‍ ● 55 വയസുകാരിയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സഹോദര പുത്രനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കടയ്ക്കാവൂര്‍ കായിക്കര സ്വദേശിയായ വീട്ടമ്മയെയാണ് കായിക്കര വെണ്‍മതിയില്‍ സ്വദേശിയായ യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. വീട്ടമ്മയുടെ ഭര്‍ത്താവ് ചികിത്സാര്‍ത്ഥം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു. മകനും ഭര്‍ത്താവിനൊപ്പം ആശുപത്രിയിലായിരുന്നു. ഈ സമയം വീട്ടില്‍ ഒറ്റയ്ക്കായിരുന്ന വീട്ടമ്മയ്ക്ക് കൂട്ടിനെത്തിയതായിരുന്നു സഹോദര പുത്രനെന്ന് വീട്ടമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. പീഡന ശ്രമം ഭര്‍ത്താവിനെ അറിയിച്ച വീട്ടമ്മ തുടര്‍ന്ന് അഞ്ചുതെങ്ങ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

shortlink

Post Your Comments


Back to top button