Kerala

അസമയത്ത് സീരിയല്‍ നടിയുടെ വീട് സന്ദര്‍ശിച്ച എസ്.ഐയ്‌ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി ● പെരുമാറ്റ ദൂഷ്യം ചൂണ്ടിക്കാട്ടി എസ്.ഐ സജീവ് കുമാറിനെ സസ്പെന്‍ഡ് ചെയ്തു. വ്യാഴാഴ്ച രാത്രി 9.30ന് ആണ് സജീവ്കുമാറിനെ നടിയുടെ വീട്ടില്‍ നിന്ന് പിടികൂടിയത്. പല ദിവസങ്ങളായി സ്വന്തം കാറില്‍ മഫ്തിയില്‍ ഇവിടെ എത്തിയിവുന്ന എസ്.ഐയെ നാട്ടുകാര്‍ വളഞ്ഞ് പിടികൂടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ എസ്.ഐ യെ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ പരുക്കേറ്റ എസ്.ഐ ആശുപത്രിയില്‍ ചികിത്സയിലാണ്.

മൂവാറ്റുപുഴ ഡി.വൈ.എസ്.പിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടാന്‍ എത്തിയതെന്നായിരുന്നു എസ്.ഐ നല്‍കിയ വിശദീകരണം. സംഭവത്തില്‍ അന്വേഷണം നടത്തിയ ഡി.വൈ.എസ്.പി എസ്.ഐയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ച് നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു.

നടിക്കും നടിയുടെ മാതാവിനും മര്‍ദ്ദനമേറ്റിരുന്നു. മര്‍ദ്ദിച്ച നാട്ടുകാര്‍ക്കെതിരെയും കേസെടുത്തു. സംഭവത്തില്‍ കണ്ടാലറിയാവുന്ന 22 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

shortlink

Post Your Comments


Back to top button