Kerala

മന്ത്രിമാര്‍ക്ക് സി.പി.എമ്മിന്റെ മൂക്കുകയര്‍

തിരുവനന്തപുരം ● സംസ്ഥാനത്തെ സി.പി.എം മന്ത്രിമാര്‍ക്ക് മൂക്കുകയറിടട്ട് പാര്‍ട്ടി സംസ്ഥാന നേതൃത്വം. കാര്യങ്ങള്‍ പഠിക്കാതെ പ്രസ്താവനകള്‍ നടത്തരുതെന്നും അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും സിപിഎം സംസ്ഥാന സമിതി മന്ത്രിമാരോട് ആവശ്യപ്പെട്ടു.

പൊതുജനങ്ങളില്‍ നിന്നും നിവേദനം സ്വീകരിക്കാന്‍ ഓഫീസുകളില്‍ പ്രത്യേക സംവിധാനം ഒരുക്കണം. സന്ദര്‍ശകസമയം മറ്റു ജോലികള്‍ക്കായി ചിലവിടരുതെന്നും പാര്‍ട്ടി നിര്‍ദ്ദേശിച്ചു.

വട്ടിയൂര്‍ക്കാവ്, പൂഞ്ഞാര്‍, പാലക്കാട് മണ്ഡലങ്ങളിലെ തോല്‍വി അന്വേഷിക്കാന്‍ കെ.ജെ.തോമസ്, ബേബി ജോണ്‍, എം.വി.ഗോവിന്ദന്‍ എന്നീ സെക്രട്ടേറിയറ്റംഗങ്ങളെ സംസ്ഥാന സമിതി ചുമതലപ്പെടുത്തി.

ദേശാഭിമാനി അസോസിയേറ്റഡ് എഡിറ്റര്‍ പി.എം.മനോജിനെ റസിഡന്റ് എഡിറ്ററായി നിയമിക്കാനും സംസ്ഥാന സമിതി യോഗം തീരുമാനിച്ചു.

shortlink

Post Your Comments


Back to top button