International

വിമാനം കാറിന് മുകളിലേക്ക് വീണ് മൂന്ന് മരണം

ഹൂസ്റ്റണ്‍ ● നിയന്ത്രണം വിട്ട് പാര്‍ക്കിംഗ് ഏരിയയിലേക്ക് പറന്നിറങ്ങിയ ചെറുവിമാനം കാറിടിച്ച് മൂന്നു പേര്‍ മരിച്ചു. അമേരിക്കയിലെ ഹൂസ്റ്റണ്‍ വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടത്. അപകടസമയത്ത് കാറില്‍ ആരും ഉണ്ടായിരുന്നില്ല.

റണ്‍വേയില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട വിമാനം താഴേക്ക് പതിക്കുകയായിരുന്നു. ഒറ്റ എഞ്ചിന്‍ സിറസ് എസ്.ആര്‍-22 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിന്റെ കാരണം അറിവായിട്ടില്ല. തലനാരിയ്ക്കാണ് പാര്‍ക്കിംഗ് ലോട്ടിന് സമീപമുള്ള പ്രോപെയ്ന്‍ ടാങ്കുകളില്‍ വിമാനം ഇടിയ്ക്കാതെ പോയതെന്ന് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ കാണാം.

വീഡിയോ കാണാം.

shortlink

Post Your Comments


Back to top button