കറാച്ചി: പാക്കിസ്ഥാനിലെ തെക്കന്‍ നിസാമാബാദില്‍ മുസ്ലിം പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നു വീണ് ആറു വിശ്വാസികള്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. നിര്‍മാണ പ്രവര്‍ത്തനം നടന്നുവരുന്ന ഉസ്മാന് ഘാനി പള്ളിയുടെ താല്‍ക്കാലിക മേല്‍ക്കൂരയാണ് തകര്‍ന്നു വീണത്. വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കായി വിശ്വാസികള്‍ പള്ളിയില്‍ എത്തിയപ്പോഴായിരുന്നു അപകടം. പരിക്കേറ്റവരില്‍ നാലു പേരുടെ നില ഗുരുതരമാണ്.
Post Your Comments