ലണ്ടന്‍ ● ഭീകരസംഘടനയായ ഐ.എസിന്റെ മേധാവി അബുബക്കര്‍ അല്‍ ബാഗ്ദാദിക്ക് വ്യോമാക്രമണത്തില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ട്. ബാഗ്ദാദിയുടെ വാഹന വ്യൂഹത്തിനു നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു ഐ.എസ് ഉന്നത നേതാക്കന്മാര്ക്കും പരിക്കേറ്റതായും റിപ്പോര്‍ട്ട് പറയുന്നു. വ്യാഴാഴ്ച നിനവെ പ്രവിശ്യയിലായിരുന്നു സംഭവം. ഇറാക്കിലെ വാര്‍ത്താ ചാനലായ അല്‍ സുമരിയയും വാര്‍ത്ത സ്ഥിരീകരിച്ചു.
നിനവെയില്നിന്നും 65 കിലോ മീറ്റര്‍ പടിഞ്ഞാറ് ഇറാക്കിന്റെയും സിറിയയുടെയും അതിര്‍ത്തിയിലായിരുന്നു ആക്രമണം നടന്നത്. രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സഖ്യകക്ഷി സേനയാണ് വ്യോമാക്രമണം നടത്തിയത്. ബാഗ്ദാദിയും സംഘവും സിറിയയില്‍നിന്നും ഇറാക്കിലേക്ക് വരികയായിരുന്നു. 2015 മാര്‍ച്ച് 18 ന് ബാഗ്ദാദിക്ക് സമാനമായ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റിരുന്നു.
Post Your Comments