NewsInternational

ഐ.എസ് എണ്ണായിരം പേരുടെ ‘ഹിറ്റ് ലിസ്റ്റ്’ തയ്യാറാക്കി

ലണ്ടന്‍: ഐ.എസ് ഭികരര്‍ എണ്ണായിരത്തില്‍ അധികം ആളുകളെ കൊന്നൊടുക്കാനുള്ള ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയതായി റിപ്പോര്‍ട്ട്. ഐ.എസ് സൈബര്‍ ഖിലാഫത്ത് ഹാക്കര്‍മാരാണ് പട്ടിക തയ്യാറാക്കിയത്. അമേരിക്ക. കാനഡ, യുറോപ്പ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 8318 ആളുകളാണ് ഐ.എസ് ഹിറ്റ്‌ലിസ്റ്റില്‍ പെട്ടിരിക്കുന്നത്. ഐ.എസ് തയ്യാറാക്കിയതില്‍ വച്ച് ഏറ്റവും വലിയ കൊല്ലപ്പെടേണ്ടവരുടെ പട്ടികയാണിത്. പട്ടികയില്‍ ഭുരിഭാഗവും അമേരിക്കക്കാരാണ്.
7848 അമേരിക്കക്കാരാണ് പട്ടികയിലുള്ളത്. 312 കാനഡക്കാര്‍, ബ്രിട്ടണില്‍ നിന്നുള്ള 39 പേര്‍, ഓസ്‌ട്രേലിയക്കാരായ 69 പേര്‍ എന്നിവരാണ് ഐ.എസ് പട്ടികയിലുളളത്. സര്‍ക്കാര്‍ ജീവനക്കാര്‍, സൈനികര്‍, പൊതുപ്രവര്‍ത്തകര്‍, സെലിബ്രിറ്റികള്‍ എന്നിവരാണ് ഐ.എസ് പട്ടികയിയുള്ളത്.
ബെല്‍ജിയം, ബ്രസീല്‍, ചൈന, എസ്റ്റോണിയ, ഫ്രാന്‍സ്, ജെര്‍മനി, ഗ്രീസ്, ഗ്വാട്ടിമാല, ഇന്തോനേഷ്യ, അയര്‍ലന്‍ഡ്, ഇസ്രായേല്‍, ഇറ്റലി, ജമൈക്ക, ന്യൂസിലന്‍ഡ്, ട്രിനിടാട് ടൊബാഗോ, ദക്ഷിണ കൊറിയ, സ്വീഡന്‍ എന്നീരാജ്യങ്ങളിലെ പൗരന്‍മാരും ഐ.എസിന്റെ ഹിറ്റ്‌ലിസ്റ്റിലുണ്ട്.ഇംഗ്ലീഷ്, അറബി ഭാഷകളില്‍ തയ്യാറാക്കിയ ലിസ്റ്റ് വാട്ട്‌സ് ആപ്പിന് സമാനമായ ടെലിഗ്രാമില്‍ കൂടിയാണ്.

shortlink

Post Your Comments


Back to top button