Kerala

വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ പ്രതിശ്രുത വരന്‍ ജീവനൊടുക്കി

മാനന്തവാടി ● വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ പ്രതിശ്രുത വരന്‍ വിഷംകഴിച്ച് ജീവനൊടുക്കി. പടിഞ്ഞാറത്തറ കുപ്പാടിത്തറ കൊറ്റുകുളം പനിച്ചേടത്തുകുന്നില്‍ ശങ്കരന്റെയും പരേതയായ ലക്ഷ്മിയുടേയും മകന്‍ ശ്രീജിത്ത് (27) ആണ് മരിച്ചത്. അവശനിലയില്‍ കണ്ടെത്തിയ ശ്രീജിത്തിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിയ്ക്കുകയായിരുന്നു. ശ്രീജിത്തിന്റെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കാരണം വ്യക്തമായിട്ടില്ല.

രാവിലെ 11 ന്‌ കുപ്പാടിത്തറയിലെ ക്ഷേത്രത്തില്‍ വച്ച് ശ്രീജിത്തും വെള്ളിമുണ്ട സ്വദേശിനിയായ പെണ്‍കുട്ടിയുമായുള്ള വിവാഹം നടക്കേണ്ടതായിരുന്നു. ഇരുവരും നേരത്തെ പ്രണയത്തിലായിരുന്നു. പെണ്‍വീട്ടുകാരുടെ എതിര്‍പ്പ്‌ ഭയന്ന്‌ രണ്ടുദിവസം മുമ്പ്‌ പെണ്‍കുട്ടിയെ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുവന്നിരുന്നു.

മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്‌റ്റുമോര്‍ട്ടം നടത്തിയശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

shortlink

Post Your Comments


Back to top button