India

ഭരണഘടനയോടുള്ള സമീപനം: സി.പി.എമ്മിനെതിരെയുള്ള കേസില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ നിലപാട് ശക്തമാക്കുന്നു

ന്യൂഡല്‍ഹി ● സി.പി.എമ്മിന്‍റെ രജിസ്ട്രേഷൻ സംബന്ധിച്ച കേസിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് കടുപ്പിച്ചു. വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ദേശീയ നേതൃത്വത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. 20 ദിവസത്തിനകം മറുപടി നൽകാനാണ് കമ്മീഷന്‍ നിർദേശം നൽകിയിട്ടുള്ളത്.

ഇന്ത്യന്‍ ഭരണഘടനയോടു നീതിപുലര്‍ത്താത്ത സി.പി.ഐ.എമ്മിന്റെ രജിസ്ട്രേഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ഡല്‍ഹി സ്വദേശിയായ ജോജോ ജോസ് നല്‍കിയ ഹര്‍ജിയില്‍ ആണ് തെരഞ്ഞെടുപ്പു കമ്മീഷൻ ദേശീയ ജനറൽ സെക്രട്ടറിക്ക് നോട്ടീസ് അയച്ചത്. വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ കോടതി തെരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ആണ് ഇപ്പോൾ ഇങ്ങനെ ഒരു നടപടി.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസുകള്‍ ഇന്ത്യൻ ഭരണഘടനയെ അംഗീകരിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ പാര്‍ട്ടിയുടെ രജിസ്ട്രേഷൻ റദ്ദാക്കണം എന്നുമാണ് ഹര്‍ജിക്കാരന്റെ പരാതി. ഇ എം എസ് ഇക്കാര്യം ബോധപൂർവ്വം മറച്ചുപിടിച്ചു തെറ്റായ മാര്‍ഗത്തിലൂടെ രജിസ്ട്രേഷൻ സ്വന്തമാക്കുകയായിരുന്നു എന്നാണ് ഹര്‍ജിക്കാരന്റെ’ പരാതിയിൽ പറയുന്നത്.

shortlink

Post Your Comments


Back to top button