Kerala

എല്ലാവര്‍ക്കും നന്ദി പറഞ്ഞ് അന്തരിച്ച ടി.എസ് ജോണിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌

തിരുവനന്തപുരം ● രാവിലെ അന്തരിച്ച മുന്‍ എം.എല്‍.എയും കേരള കോണ്‍ഗ്രസ് (സെക്യുലര്‍) നേതാവുമായ ടി.എസ് ജോണിന്റെ ഫേസ്ബുക്ക്‌ പ്രൊഫൈലില്‍ ഇന്ന് പ്രത്യക്ഷപ്പെട്ട പോസ്റ്റ്‌ കണ്ടവര്‍ ഒന്ന് ഞെട്ടി. എല്ലാവര്‍ക്കും നന്ദി അറിയിച്ച് സാക്ഷാല്‍ ടി.എസ് ജോണ്‍ പോസ്റ്റിട്ടിരിക്കുന്നു. “ഞാന്‍ പോകുന്നു, ഈ ലോകത്തിലെ എന്‍റെ കര്‍ത്തവ്യങ്ങള്‍ തികച്ച്, എനിക്കായ് ഒരുക്കിവച്ചിരികുന്ന മറ്റൊരു ലോകത്തേക്ക്…. എല്ലാവര്‍ക്കും എന്‍റെ നന്ദി…” എന്നാണ് ഫോട്ടോയ്ക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നത്.

രാവിലെ 7.30ഓടെയാണ് ടി.എസ് ജോണിന്റെ മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. അതേസമയം ഇന്ന് വൈകിട്ട് 3.45ഓടെയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ ഈ ചരമക്കുറിപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ കൈകാര്യം ചെയ്തിരുന്ന ആരോ ഒപ്പിച്ച പണിയാണിതെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button