Kerala

തെരഞ്ഞെടുപ്പ് ജയിച്ചു; പതിവുപോലെ പ്രവാസി എം.എല്‍.എ വിദേശത്തേക്ക് മടങ്ങി

ആലപ്പുഴ ● തെരഞ്ഞെടുപ്പ് ജയിച്ചു കഴിഞ്ഞ് പതിവുപോലെ കുവൈത്തിലേക്ക് മടങ്ങി കുട്ടനാട് എം എല്‍ എ വാര്‍ത്തകളില്‍ നിറയുന്നു. രണ്ടര വര്‍ഷം കഴിയുമ്പോള്‍ തനിക്കു മന്ത്രിസ്ഥാനം പങ്കിട്ടെടുക്കാന്‍ കഴിയുമെന്നും എന്‍സിപിയുടെ രണ്ട് എം.എല്‍.മാര്‍ക്കുമായി മന്ത്രിസ്ഥാനം രണ്ടര വര്‍ഷം വീതം വച്ച്‌ നല്‍കാന്‍ ദേശീയ പ്രസിഡണ്ട് ഉറപ്പ് നല്‍കിയതായും തോമസ്‌ ചാണ്ടി മാധ്യമങ്ങളോട് കുവൈത്തില്‍ പറഞ്ഞു.

വിദേശത്ത് വ്യവസായങ്ങളുള്ള തോമസ് ചാണ്ടി കഴിഞ്ഞ തവണയും ഇലക്ഷന്‍ കഴിഞ്ഞു കുവൈത്തിലേക്ക് പോയിരുന്നു.തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ താന്‍ മന്ത്രിയാകുമെന്ന് പ്രഖ്യാപിച്ച തോമസ് ചാണ്ടിയുടെ നടപടി സിപിഎമ്മില്‍ അതൃപ്തിയുണ്ടാക്കിയിരുന്നു. ഇതിനിടെ കാശ് കൊടുത്തു വോട്ടു വാങ്ങിയാണ് തോമസ്‌ ചാണ്ടി ജയിച്ചതെന്ന എതിര്‍ സ്ഥാനാര്‍ഥികളുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button