അബുദാബി : യുഎഇയില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. യുഎഇയില്‍ ഇന്ന് ശക്തമായ പൊടിക്കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് വാഹനമോടിക്കുന്നവര്‍ക്ക് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
വാഹനങ്ങള്‍ വേഗം കുറച്ച് ഓടിക്കണം. രണ്ട് വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം പാലിക്കുകയും ചെയ്യണം. പൊടിക്കാറ്റ് കാരണം ദൂരക്കാഴ്ചയില്‍ കുറവ് സംഭവിച്ചേക്കാം. പടിഞ്ഞാറന്‍ തീരത്ത് രാത്രി കാലാവസ്ഥയില്‍ ഈര്‍പ്പം അനുഭവപ്പെടും. താപനിലയിലും സ്വഭാവിക കുറവുണ്ടാകും. വൈകുന്നേരം കടല്‍ പ്രക്ഷുബ്ധമായിരിക്കും. കടലിലിറങ്ങുന്നവര്‍ മുന്നറിയിപ്പുകള്‍ പിന്തുടര്‍ന്ന് ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments