India

ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം : പുതിയ നിലപാട് അറിയിച്ച് ചൈന

വിയന്ന ● ആണവ വിതരണ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് അംഗത്വം നല്‍കുന്നതിനെതിരെ നിലപാട് കടുപ്പിച്ച്‌ ചൈന രംഗത്ത്. ഇന്ത്യയുടെ അംഗത്വത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ വിയന്നയില്‍ ചേര്‍ന്ന യോഗത്തില്‍ നയതന്ത്രജ്ഞരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയ്ക്ക് അംഗത്വം നല്‍കുമെങ്കില്‍ പാക്കിസ്ഥാനും നല്‍കണമെന്നാണ് ചൈനയുടെ നിലപാട്.ചൈനയെക്കൂടാതെ ന്യൂസിലാന്‍ഡ്, അയര്‍ലാന്‍ഡ്, തുര്‍ക്കി, സൗത്ത് ആഫ്രിക്ക, ഓസ്ട്രിയ തുടങ്ങിയ അംഗങ്ങളും ഇന്ത്യയുടെ അംഗത്വത്തെ എതിര്‍ക്കുന്നുണ്ട്.

അമേരിക്കയെ കൂടാതെ സ്വിറ്റ്സര്‍ലാന്‍ഡും മെക്സിക്കോയും എന്‍എസ്ജി അംഗത്വത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.ഇതിനിടെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് സര്‍താജ് അസീസ് എന്‍എസ്ജി ഗ്രൂപ്പിലെ അംഗങ്ങളായ റഷ്യ, സൗത്ത് കൊറിയ, ഇറാന്‍ അമേരിക്ക,തുടങ്ങിയ രാജ്യങ്ങളെ ഫോണില്‍ വിളിച്ച്‌ പിന്തുണ ആവശ്യപ്പെട്ടതായും ഡല്‍ഹിയും ഇസ്ലാമാബാദും തമ്മില്‍ വ്യത്യാസമില്ലെന്ന് അദ്ദേഹം പറഞ്ഞതായുമാണ് വിവരം.

എന്‍എസ് ജി ഗ്രൂപ്പില്‍ അംഗത്വം വേണമെന്ന് കാണിച്ചു അപേക്ഷ നല്‍കിയിരുന്നെങ്കിലും പാകിസ്ഥാനെ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുന്നതിനോട് അമേരിക്ക താത്പര്യം കാണിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Post Your Comments


Back to top button