Kerala

മഴക്കാലത്ത് ഷൂസും സോക്സും ധരിക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കരുത്

തിരുവനന്തപുരം● മഴക്കാലത്ത് ഷൂസും സോക്സും ധരിക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കരുതെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ ഉത്തരവിട്ടു. പകരം മഴക്കാലത്ത് സ്കൂള്‍ യൂണിഫോമിനൊപ്പം അനുയോജ്യമായ ചെരുപ്പോ മറ്റോ അണിഞ്ഞാല്‍ മതിയെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. മഴക്കാലത്ത് നനഞ്ഞ ഷൂസും സോക്സും ധരിച്ച് കുട്ടികള്‍ ഇരിക്കേണ്ടി വരുന്നത് രോഗകാരണമാകുമെന്ന ഒരു രക്ഷിതാവിന്റെ പരാതിയിന്മേലാണ് കമ്മീഷന്റെ ഉത്തരവ്.

ഇതുസംബന്ധിച്ച് സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകള്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, സെക്രട്ടറി, സി.ബി.എസ്.സി തിരുവനന്തപുരം റീജിയണല്‍ ഓഫീസര്‍ എന്നിവരെ കമ്മീഷന്‍ അറിയിച്ചു. വിഷയത്തിന്മേലുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം ഉടന്‍ കമ്മീഷന്റെ അറിയിക്കണമെന്നും ശോഭാ കോശി അധ്യക്ഷയായ ഡിവിഷന്‍ ബഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Post Your Comments


Back to top button