India

പെണ്‍കുട്ടികളെ പീഡിപ്പിച്ച ചില്‍ഡ്രന്‍സ് ഹോം ചുമതലക്കാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി• ഡല്‍ഹിയിലെ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍വച്ച്‌ പത്തു വയസ്സില്‍ താഴെയുള്ള ആറു പെണ്‍കുട്ടികളെ പീഡിപ്പിച്ച ചുമതലക്കാരന്‍ അറസ്റ്റിലായി.ആര്‍.എസ്.മീണ എന്ന ചില്‍ഡ്രന്‍സ് ഹോം ചുമതലക്കാരന്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും ഇത് വീഡിയോയില്‍ ചിത്രീകരിക്കുകയും ചെയ്തു. കുട്ടികള്‍ പീഡനത്തിനിരയായതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

ആറു വയസ്സിനും പത്തുവയസ്സിനുമിടയില്‍ പ്രായമുള്ള അന്‍പതിലധികം കുട്ടികളാണ് ഇവിടെയുള്ളത്.പരിശോധനയ്ക്കെന്ന പേരില്‍ കുട്ടികളെ മുറിയില്‍ വിളിച്ചുവരുത്തുകയും പീഡിപ്പിക്കുകയുമായിരുന്നു. വിവരം പുറത്തു പറഞ്ഞാല്‍ ഇവരെ ചില്‍ഡ്രന്‍സ് ഹോമില്‍നിന്നു പുറത്താക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.

മനുഷ്യക്കടത്ത്, ഭിക്ഷാടന മാഫിയകളില്‍നിന്നും ബാലവേലയില്‍നിന്നും മോചിപ്പിക്കുന്ന കുട്ടികളെയാണ് ഇവിടെ സംരക്ഷിക്കുന്നത്. കൂടുതല്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായിട്ടുണ്ടോയെന്ന്‍ അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി.സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട് .

shortlink

Post Your Comments


Back to top button