Kerala

അഞ്ജു ബോബി ജോര്‍ജ്ജ് ജിമ്മി ജോര്‍ജ്ജിന്റെ ഭാര്യയാണെന്ന്‍ ആര്‍ക്കാണ് അറിയാത്തത്- കെ സുധാകരന്‍

മുഹമ്മദ് അലിയെ അറിയാത്തതിന്റെ പേരില്‍ ജയരാജനെ വിവരം കെട്ടവനെന്നു വിളിച്ച കെ സുധാകരന്‍ അഞ്ജു ബോബി ജോര്‍ജിനെ ജിമ്മി ജോര്‍ജിന്റെ ഭാര്യയാക്കി.അഞ്ജു സംഭവം വിവാദമാക്കാന്‍ ശ്രമിച്ചു വാര്‍ത്താസമ്മേളനം നടത്തിയ കോണ്‍ഗ്രസ് നേതാവ് കെ സുധാകരനു നാക്കു പിഴച്ചു. മുഹമ്മദ് അലിയെ അറിയാത്തതിന്റെ പേരില്‍ ജയരാജനെ വിവരം കെട്ടവനെന്നു വിളിച്ച കെ സുധാകരന്‍ അഞ്ജു ബോബി ജോര്‍ജിനെ ജിമ്മി ജോര്‍ജിന്റെ ഭാര്യയാണെന്ന് ആര്‍ക്കാണറിയാത്തതെന്ന് പറഞ്ഞു ട്രോള്‍ ഇരന്നു വാങ്ങി.

ജിമ്മി ജോര്‍ജും ഭാര്യയായ അഞ്ജുവും കുടുംബാംഗങ്ങളുമെല്ലാം കായിക രംഗത്തു പ്രവര്‍ത്തിക്കുന്നവരെന്നാണു വാര്‍ത്താസമ്മേളനത്തില്‍ മുന്‍ കായികമന്ത്രി കൂടിയായ കെ സുധാകരന്‍ പറഞ്ഞത്. ‘അഞ്ജുവിനെ ആര്‍ക്കാണ് അറിയാത്തത്, അഞ്ജുവിനെ മാത്രമല്ല അഞ്ജുവിന്റെ ഭര്‍ത്താവ് ജിമ്മി ജോര്‍ജ്ജ്, ജിമ്മി ജോര്‍ജ്ജിന്റെ കുടുംബം തുടങ്ങിയവരെല്ലാം കായികരംഗത്തിന് ജീവിതമര്‍പ്പിച്ചവരാണെ’ന്നാണ് സുധാകരന്റെ വാര്‍ത്താ സമ്മേളനം

shortlink

Post Your Comments


Back to top button