India

ഭഗവാന്റെ വിഗ്രഹത്തില്‍ ആര്‍.എസ്.എസ്. യൂണിഫോം ധരിപ്പിച്ചത് വിവാദമാകുന്നു

അഹമ്മദാബാദ് : ഗുജറാത്തില്‍ ഭഗവാന്‍ സ്വാമിനാരായണിന്റെ വിഗ്രഹത്തില്‍ ആര്‍.എസ്.എസ്. യൂണിഫോം ധരിപ്പിച്ചത് വിവാദമാകുന്നു. ആര്‍.എസ്.എസ്. യൂണിഫോമായ കാക്കി നിക്കറും വെള്ള ഷര്‍ട്ടും കറുത്ത തൊപ്പിയും, ഷൂവും അണിയിച്ചിരിക്കുന്ന ഭഗവാന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറത്തുവന്നത്.

 

uniform

ഒരു വിശ്വാസിയാണ് ഭഗവാന് ഈ വേഷം സമര്‍പ്പിച്ചതെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. സ്വാമി നരായണിന്റെ വിഗ്രഹത്തില്‍ പലതരത്തിലുള്ള വസ്ത്രങ്ങള്‍ അണിയിക്കാറുണ്ട്. മുന്‍പ് ക്രിക്കറ്റ് യൂണിഫോം അണിയിച്ചും ഇതേ വിഗ്രഹത്തില്‍ പൂജ ചെയ്തിട്ടുണ്ട്. ഭക്തര്‍ കൊടുക്കുന്ന വസ്ത്രം ധരിപ്പിച്ചു പിന്നീട് ഇത് ഭക്തര്‍ തന്നെ വാങ്ങി കൊണ്ടുപോയി സൂക്ഷിക്കാറാണ് പതിവ് എന്ന് ക്ഷേത്ര അധികാരികള്‍ അറിയിച്ചു.

ആര്‍.എസ്.എസ്. യൂണിഫോം ഒരു വിശ്വാസി സമര്‍പ്പിച്ചതാണ് പ്രത്യേക അജണ്ടകളോന്നും ഇല്ലെന്നും ക്ഷേത്ര ഭാരവാഹികള്‍ വ്യക്തമാക്കി. സൂറത്ത് ആസ്ഥാനമായുള്ള സ്വാമിനാരായണ്‍ ക്ഷേത്രത്തിലെ വിഗ്രഹത്തിലാണ് ആര്‍.എസ്.എസ്. യൂണിഫോം ധരിപ്പിച്ചത്. വിഗ്രഹത്തിന്റെ കൈയ്യില്‍ ദേശീയ പതാകയും പിടിപ്പിച്ചിട്ടുണ്ട്.സംഭവം ഇത്രമേല്‍ വിവാദമാകുമെന്ന് കരുതിയില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.എന്നാല്‍ സംഭവം ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് കോണ്‍ഗ്രസും, സംഭവത്തെ ബിജെപിയും അപലപിച്ചു പ്രസ്താവന ഇറക്കിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button