ചെങ്ങന്നൂർ: ചെങ്ങന്നൂര്‍ കിസ്ത്യൻ കോളേജിന്റെ രണ്ടാമത്തെ നിലയിൽ നിന്നും ചാടി വിദ്യാർഥിനി ആത്മഹത്യ ചെയ്തു. രണ്ടാം വര്‍ഷ ഡിഗ്രീ വിദ്യാർഥിനി ആയിരുന്ന ആതിരാ കൃഷ്ണൻ ആണ് ആത്മഹത്യ ചെയ്തത്. കൈയിലെ ഞരമ്പ് മുറിച്ചിട്ട് പെൺകുട്ടി രണ്ടാം നിലയിൽ നിന്ന് ചാടി മരിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
വെൺമണി കരിയിലേതിയിൽ യു.കെ.ഭവനത്തിൽ ആതിര.യു.കൃഷണ (20) ആണ് മരിച്ചത്. സെഞ്ച്വറി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. തഹസീൽദാറിന്‍റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റുമാർട്ടം ചെയ്യാൻ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബി.എ ബോട്ടണി അവസാന വർഷ വിദ്യാർത്ഥിനിയാണ്. മൂത്തതും ഇളയതുമായ രണ്ട് സഹോദരിമാരും ആതിരയ്ക്ക് ഉണ്ട്.
Post Your Comments