KeralaNews

മസാജിംഗിന്റെ മറവില്‍ അനാശാസ്യം ; തിരുമ്മാന്‍ എച്ചഐവി ബാധിതയും ആരെയും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

തിരുവനന്തപുരം: ബീച്ചുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന മസാജിംഗ് പാര്‍ലറുകളില്‍ എച്ച്‌ഐവി ബാധിതരും ജോലി ചെയ്യുന്നതായി റിപ്പോര്‍ട്ട്. മസാജിംഗിന്റെ മറവില്‍ ഇവിടെ നടക്കുന്നത് പെണ്‍വാണിഭമാണെന്നും ദരിദ്രകുടുംബത്തിലെ പെണ്‍കുട്ടികള്‍ മസാജിംഗ് കേന്ദ്രങ്ങളില്‍ വ്യാപകമായി ചൂഷണത്തിന് ഇരയാകുന്നതായും കേരളത്തിലെ ഒരു പ്രമുഖ ചാനല്‍ നടത്തിയ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

മസാജിംഗിനായി വന്‍തുക തന്നെ ഈടാക്കുന്ന സ്ഥാപനങ്ങളില്‍ പുരുഷന്മാരെ മസാജ് ചെയ്യുന്നത് സ്ത്രീകളാണെന്നും ഇവരെ നിര്‍ബ്ബന്ധിത സാഹചര്യത്തില്‍ ഇവിടെ ജോലി ചെയ്യിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ഥാപനത്തിന്റെ ഭീഷണിക്ക് വഴങ്ങി ജോലി തുടരുന്നവരാണ് ഇവരില്‍ പലരുമെന്നും എച്ചഐവി ബാധിത വരെ ഇവിടെ ജോലി ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പോലീസ് സ്റ്റേഷന് തൊട്ടടുത്താണ് മസാജിംഗ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും ഇവയ്‌ക്കെതിരേ നടപടിയെടുക്കാന്‍ പോലീസ് തയ്യാറാകുന്നില്ലെന്നാണ് പരാതി. റെയ്ഡ് നടത്താനെത്തുന്ന പോലീസിനെ വശത്താക്കാന്‍ മസാജിംഗ് സെന്ററുകളില്‍ ആള്‍ക്കാരുണ്ട്. മസാജിംഗ് സെന്ററില്‍ നിന്നുള്ള മാസപ്പടി പറ്റാന്‍ വേണ്ടി മാത്രം ഇവിടെ റെയ്ഡ് പദ്ധതിയിടുന്ന പതിവ് പോലീസിനും ഉണ്ടെന്നാണ് വിവരം.
സ്ഥാപനത്തിലെ ഭീഷണിക്ക് വഴങ്ങിയാണ് സ്ത്രീകള്‍ ജോലിയില്‍ തുടരുന്നത്. മസാജിംഗ് സെന്ററിന്റെ മറവില്‍ വേശ്യാവൃത്തി വ്യാപകമായ ഇത്തരം കേന്ദ്രങ്ങളില്‍ വിദേശികളും വ്യാപകമായി എത്തുന്നുണ്ട്. ശനി, ഞായര്‍ ദിവസങ്ങളിലാണ് തിരക്ക്, വിദേശികളും ഇവിടെ വ്യാപമായി എത്താറുണ്ട്. ഇടനിലക്കാരെയും പോലീസിനെ നിരീക്ഷിക്കാന്‍ നില്‍ക്കുന്നവരെയുമെല്ലാം മസാജിംഗ് സ്റ്റാഫാണെന്ന് വരുത്താന്‍ ഡ്രൈവര്‍ മുതലുള്ള എല്ലാവര്‍ക്കും വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കാറുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button