KeralaNews

കേരളത്തില്‍ ‘ലാനിനോ’ ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: 48 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷമെത്തും. ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരദേശമേഖലയില്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
ജൂണ്‍ 7 ഏഴിന് കാലവര്‍ഷമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു. കേരളം, കര്‍ണാടക, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഒരേ സമയത്താണ് കാലവര്‍ഷമെത്തുന്നത്.
ഇത്തവണ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും കടുത്ത വരള്‍ച്ചയാണ് അനുഭവപ്പെട്ടത്. ഇതിന് നേരെ വിപരീതമായി കനത്ത മഴയായിരിക്കും ഈ കാലവര്‍ഷത്തില്‍ ലഭിക്കുക.
എല്‍ നിനേ പ്രതിഭാസത്തിന്റെ ഫലമായുണ്ടായ വരള്‍ച്ചയ്ക്ക് പകരം ലാ നിനോ പ്രതിഭാസമാണ് അറബിക്കടലില്‍ രൂപപ്പെട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button