NewsBusiness

ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്‍റെ 6000 കോടിയുടെ ഓക്സിജന്‍ സിറ്റി തൃശൂരില്‍

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ പ്രൊജക്റ്റ്‌ ആയ ഓക്സിജന്‍ സിറ്റി തൃശ്ശൂര്‍- മണ്ണുത്തി നാഷണല്‍ ഹൈവേ 47 ല്‍ 62 ഏക്കര്‍ വിസ്തൃതിയില്‍ ആരംഭിക്കുകയാണ്. ഈ ആധുനിക നഗരത്തില്‍ ലോകോത്തര നിലവാരത്തിലുള്ള വില്ലകള്‍, ഫ്ലാറ്റുകള്‍, ഐ. ടി പാര്‍ക്ക്‌, കൂടാതെ റോപ് വേ, സ്നോ സിറ്റി, ബേര്‍ഡ് സാങ്ങച്വരി,മറീന്‍ അക്വേറിയം, വാക്സ് മ്യുസിയം, ത്രില്ലിംഗ് റൈഡ്സ് എന്നിവയടങ്ങിയ അമ്യുസ്മെന്റ് പാര്‍ക്ക്‌, മള്‍ട്ടിപ്ലക്സ്, ഷോപ്പിംഗ്‌ മാള്‍, 5 സ്റ്റാര്‍ ഹോട്ടല്‍, ഇന്റര്‍നാഷണല്‍ സ്ക്കൂള്‍, ബാങ്ക്, ഹോളിസ്റ്റിക് സെന്റര്‍, സ്പോര്‍ട്സ് സെന്‍റര്‍, കണ്‍വെന്‍ഷന്‍ സെന്‍റര്‍, ഫുഡ്‌ കോര്‍ട്ട്, ഹെലിപാഡ് എന്നിങ്ങനെ നിരവധി സൗകര്യങ്ങളാണ്‌ സജ്ജമാക്കിയിട്ടുള്ളത്. പരിസ്ഥിതിക്ക് യാതൊരു വ്യതിയാനവും വരുത്താതെ പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള രൂപകല്പനയാണ് ഓക്സിജന്‍ സിറ്റിയുടേത്.

10-ആം നമ്പര്‍ വസതി ഫുട്ബാള്‍ ഇതിഹാസവും ഗോള്‍ഡ്‌ പാര്‍ട്ണറും ആയ മറഡോണയുടെതായിരിക്കുമെന്നു ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു. ഫുട്ബാള്‍ താരങ്ങളെ വാര്‍ത്തെടുക്കുന്നതിനായി ഇന്റര്‍നാഷണല്‍ കോച്ചിംഗ് സൗകര്യമുള്ള സ്പോര്‍ട്സ് സെന്‍ററും സജ്ജമാക്കുന്നുണ്ട്. ബിസിനസ് അവസരങ്ങളും ഇരുപത്തൊന്‍പതിനായിരത്തോളം തൊഴിലവസരങ്ങളും സൃഷ്ടിക്കുന്ന ഓക്സിജന്‍ സിറ്റിയുടെ ലോഞ്ച് ഓഗസ്റ്റില്‍ ഉണ്ടാകുമെന്നും അദ്ദേഹംഅറിയിച്ചു.

shortlink

Post Your Comments


Back to top button