Gulf

പ്രവാസികള്‍ക്ക് അനുഗ്രഹമായി എത്തിസലാത്തിന്റെ പുതിയ ഓഫര്‍

ദുബായ് ● യു.എ.എയില്‍ നിന്ന് ഇന്ത്യ ഉള്‍പ്പടെ നൂറിലേറെ രാജ്യങ്ങളിലേക്ക് ഇനി ലോക്കല്‍ കോളിന്റെ നിരക്കില്‍ ഐ.എസ്.ഡി കോളുകള്‍ ചെയ്യാം. അന്താരാഷ്ട്ര കോള്‍ വിളിക്കൂ, ലോക്കല്‍ കോളിന്റെ പണം നല്‍കൂ എന്ന ടാഗ് ലൈനോടെയാണ് യു.എ.ഇയുടെ ദേശീയ ടെലികോം കമ്പനിയായ എത്തിസലാത്ത് പുതിയ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. നിശ്ചിത കാലാവധിയിലേക്ക് വാസല്‍ പ്രീപെയ്ഡ് വരിക്കാര്‍ക്ക് മാത്രമാണ് പുതിയ ഓഫര്‍ ലഭ്യമാകുക. എന്നാല്‍ എത്രകാലത്തേക്കാണ് ഈ ആനുകൂല്യമെന്ന് ഇത്തിസലാത്ത് വ്യക്തമാക്കിയിട്ടില്ല.

ഓഫര്‍ ആക്ടിവേറ്റ് ചെയ്യുന്ന പ്രവാസികള്‍ക്ക് ഇന്ത്യയിലേക്ക് വിളിക്കാന്‍ മിനിറ്റിന് 36 ഫില്‍സ് നല്‍കിയാല്‍ മതി. സെക്കന്‍ഡിന് ദശാംശം ആറ് ഫില്‍സ് മാത്രം. ഇത്തിസലാത്ത് യു എ ഇയില്‍ ഈടാക്കുന്ന പ്രാദേശിക കോള്‍ നിരക്കാണിത്. എന്നാല്‍ ഓരോ കോളിനും ഓരോ ദിര്‍ഹം സെറ്റപ്പ് ഫീസ് നല്‍കേണ്ടി വരും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ഈ നിശ്ചിതകാല ഓഫര്‍ അനുഗ്രഹമായി മാറുമെന്ന് അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. *141# എന്ന് ടൈപ്പ് ചെയ്ത് പുതിയ ഓഫര്‍ ആക്ടിവേറ്റ് ചെയ്യാം.

shortlink

Post Your Comments


Back to top button