ദുബായ്: യു.എ.ഇ യിലുളള പ്രവാസികള്‍ക്ക് ഇനിമുതല്‍ കൂടുതല്‍ സ്വര്‍ണം ഇന്ത്യയിലേക്ക് കൊണ്ടുവരാം. അതും കസ്റ്റംസ് തീരുവ ഇല്ലാതെ തന്നെ. ഇതിനായി ഉടന്‍ തന്നെ പുതിയ നിയമം നിലവില്‍ വരും. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി കൊണ്ടുവരുന്ന സ്വര്‍ണത്തിനാണ് പുതിയ ഇളവുകള്‍. ഇക്കാര്യം ഇന്ത്യയിലെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് പരിശോധിച്ച് വരികയാണ്. പുതിയ മാര്‍ഗ നിര്‍ദേശങ്ങളും തയാറാകുന്നുണ്ട്.
നിലവില്‍ യു.എ.ഇയില്‍ നിന്നോ മറ്റേത് വിദേശരാജ്യങ്ങളില്‍ നിന്നോ ദീര്‍ഘകാലം താമസിച്ച് വരുന്നവര്‍ക്ക് പോലും സ്വര്‍ണം കൊണ്ടുവരുന്നതിന് ഏറെ കടമ്പകള്‍ കടക്കേണ്ടതുണ്ട്. യു.എ.ഇയില്‍ നിന്ന് വരുന്ന പുരുഷന്‍മാര്‍ക്ക് നിലവില്‍ പതിനെട്ട് ഗ്രാം സ്വര്‍ണം മാത്രമാണ് നികുതിയില്ലാതെ കൊണ്ടുവരാന്‍ സാധിക്കുന്നത്. സ്ത്രീകള്‍ക്ക് ഇതിന്റെ ഇരട്ടി കൊണ്ടുവരാന്‍ അനുമതിയുണ്ട്. കഴിഞ്ഞ വര്‍ഷം വര്‍ഷം പുരുഷന്‍മാര്‍ക്കുളള ബാഗേജില്‍ പതിനായിരം രൂപയില്‍ കൂടുതല്‍ സ്വര്‍ണാഭരണം കൊണ്ടുവരാന്‍ അനുവദിക്കില്ലായിരുന്നു. സ്ത്രീകള്‍ക്ക് ഇത് ഇരുപതിനായിരവും.
Post Your Comments