Gulf

സ്വത്തിന്റെ പകുതിയും ദാനം ചെയ്ത് സൗദി രാജകുമാരന്‍

റിയാദ് ● സൗദി രാജകുമാരന്‍ പ്രിന്‍സ് അല്‍ വലീദ് ബിന്‍ തലാല്‍ തന്റെ സ്വത്തിന്റെ പകുതിയും ദാനം ചെയ്യുകയാണെന്ന് പ്രഖ്യാപിച്ചു. അല്‍ വലീദ് നേതൃത്വം നല്‍കുന്ന അല്‍ വലീദ് ഫിലാന്ത്രോപീസ് ഗേറ്റ്‌സ് ഫൗണ്ടേഷനില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് സ്വത്തുക്കള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചത്. മൈക്രോസോഫ്റ്റിന്റെ സ്ഥാപകനായ ബില്‍ ഗേറ്റ്‌സും ഭാര്യ മെലിന്ദയും ചേര്‍ന്നാണ് ഗേറ്റ്‌സ് ഫൗണ്ടേഷന് രൂപം നല്‍കിയത്.

അല്‍ വലീദ് നേതൃത്വം നല്‍കുന്ന അല്‍ വലീദ് ഫിലാന്ത്രോപീസ് ഗേറ്റ്‌സ് ഫൗണ്ടേഷനില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് സ്വത്തുക്കള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചത്. മൈക്രോസോഫ്റ്റിന്റെ സ്ഥാപകനായ ബില്‍ ഗേറ്റ്‌സും ഭാര്യ മെലിന്ദയും ചേര്‍ന്നാണ് ഗേറ്റ്‌സ് ഫൗണ്ടേഷന് രൂപം നല്‍കിയത്.

തന്റെ 32 ബില്യണ്‍ ഡോളര്‍ വിലവരുന്ന സ്വത്തുക്കള്‍ ദാനം ചെയ്യുമെന്ന് അല്‍ വലീദ് രാജകുമാരന്‍ കഴിഞ്ഞ ജൂലൈയില്‍ വ്യക്തമാക്കിയിരുന്നു. സല്‍മാന്‍ രാജാവിന്റെ അനന്തിരവനാണ് അറേബ്യയിലെ വാറന്‍ ബഫറ്റ് എന്നറിയപ്പെടുന്ന അല്‍ വലീദ് രാജകുമാരന്‍. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് രാജകുമാരന്‍ അല്‍ വലീദ് ഫിലാന്തോപ്പീസ് സ്ഥാപിച്ചത്. വരും തലമുറയ്ക്ക് സമാധാനപൂര്‍ണവും സമത്വ സുന്ദരവുമായ ഒരു ലോകം കെട്ടിപ്പടുക്കാന്‍ സഹായിക്കുക എന്ന ദൗത്യമാണ് അല്‍ വലീദ് ഫിലാന്തോപ്പീസ് ഏറ്റെടുത്തിട്ടുള്ളത്.

ഈ വര്‍ഷം 17 പേരാണ് സ്വത്തിന്റെ പകുതി ദാനം ചെയ്യാന്‍ പ്രതിജ്ഞ എടുത്തിട്ടുള്ളത്.

മാര്‍ഗരറ്റും സില്വന്‍ ആദംസും (ഇസ്രായേല്‍)

പ്രിന്‍സ് അല്‍ വലീദ് ബിന്‍ തലാല്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് (സൗദി അറേബ്യ)

ലൈന്നിയും മാര്‍ക്ക് ബെനിഓഫും (യുഎസ്)

നാഥനും എലിസബത്ത് ബ്ലെചാക്‌സികും (യുഎസ്)

ബ്രെയിന്‍ ചെസ്‌കി (യുഎസ്)

സ്‌കോട്ട് കുക്കും സിഗ്‌നെ ഒസ്റ്റ്ബിയും (യുഎസ്)

ജാക്കും ലൗറ ഡേഞ്ചര്‍മോണ്ടും (യുഎസ്)

ഹെ്ര്രനി ഏഞ്ചല്‍ഹാര്‍ട്ട്, സിബി ഇ, ഡൈന്‍ ബ്രീറെ ഏഞ്ചല്‍ഹാര്‍ട്ട് (യുകെ)

ജോ ഗെബ്ബിയ (യുഎസ്)
സര്‍ ടോം, ലേഡി മറിയോ ഹണ്ടര്‍ (യുകെ)

റോബര്‍ട്ട്, അര്‍ലെന്‍ കോഗോഡ് (യുഎസ്)

കിരണ്‍ മസൂംദാര്‍ ഷാ (ഇന്ത്യ)

പി.എന്‍.സിയും ശോഭ മേനോനും

ഗാരി കെ മിച്ചല്‍സണ്‍ (യുകെ)

ഗന്‍ഷേങ് നിയു (ചൈന)

ലിസ് സിമന്‍സ്, മാര്‍ക്ക് ഹീസിംഗ് (യുഎസ്)

ഡോ. ഹെര്‍ബര്‍ട്ട്, നിക്കോള്‍ വെര്‍തീം (യുഎസ്)

shortlink

Related Articles

Post Your Comments

Related Articles


Back to top button