ന്യൂഡല്‍ഹി ● ഇന്ത്യയും റഷ്യയും സംയുക്തമായി നിര്‍മ്മിച്ച അത്യാധുനിക കപ്പല്‍ വേധ മിസൈലായ ബ്രഹ്മോസിനെ വിയറ്റ്‌നാമിന് വില്‍ക്കാന്‍ തീരുമാനമായി. ഇത് സംബന്ധിച്ച് ഇന്ത്യയും-റഷ്യയും അവസാനവട്ട ധാരണയിലെത്തി. നേര്‍ത്തെ തന്നെ ബ്രഹ്മോസ് മിസൈലിനെ മൂന്നാകിട രാജ്യങ്ങള്‍ക്ക് വില്‍ക്കാന്‍ ധാരണയുണ്ടായിരുന്നു. ഇന്ത്യയുമായും റഷ്യയുമായുള്ള മികച്ച സൗഹാര്‍ദ്ദമാണ് ആദ്യ നറുക്ക് വിയറ്റ്‌നാമിന് വീഴാന്‍ കാരണമായത്.
ബ്രഹ്മോസ് മിസൈല്‍ വഹിക്കാന്‍ ശേഷിയുള്ള യുദ്ധക്കപ്പലുകളും വിയറ്റ്‌നാം ഇന്ത്യയുടെ പക്കല്‍ നിന്ന് വാങ്ങും. ദക്ഷിണ ചൈനാക്കടലില്‍ പ്രകോപനമായ രീതിയിലുള്ള ചൈനയുടെ നീക്കങ്ങള്‍ വിയറ്റ്‌നാമടക്കമുള്ള ചെറുരാഷ്ട്രങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തുന്ന സമയത്താണ് ഇന്ത്യയുടെ ഈ തന്ത്രപരമായ നീക്കമെന്നതും ശ്രദ്ധേയമാണ്. ഇന്ന് ലോകത്തുള്ളതില്‍ വച്ച് ഏറ്റവും പ്രഹരശേഷിയുള്ളവയാണ് ബ്രഹ്മോസ് ക്രൂയിസ് മിസൈലുകള്‍. തൊടുത്തുവിട്ട് നിമിഷ നേരങ്ങള്‍ക്കൊണ്ട് കപ്പലുകളെ രണ്ടായി തകര്‍ക്കാനുള്ള പ്രഹരശേഷി ബ്രഹ്മോസിനുണ്ട്.
യുദ്ധവിമാനങ്ങളില്‍ നിന്ന് പ്രയോഗിക്കാന്‍ കഴിയുന്ന ബ്രഹ്മോസ് മിസൈലിന്റെ പരീക്ഷണവും ഉടന്‍ തന്നെയുണ്ടാകുമെന്നാണ് ഇന്ത്യന്‍ വായുസേന പറയുന്നത്.
Post Your Comments