ചെന്നൈ: വിമാനത്താവളത്തില്‍ പ്രാവുകളുടെ ശല്യം രൂക്ഷമായതോടെ നാടോടി സംഘങ്ങളെ ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അധികൃതര്‍. പ്രാവുകളുടെ ശല്യം ഒഴിവാക്കാന്‍ പരാജയപ്പെട്ടതോടെയാണു നാടോടികളെ കൊണ്ടുവരാന്‍ അധികൃതര്‍ തീരുമാനിച്ചത്.
കഴിഞ്ഞ മൂന്നു ദിവസമായി ഇവിടെ തമ്പടിച്ചിരിക്കുന്ന പ്രാവുകളെ തുരത്താന്‍ പല മാര്‍ഗങ്ങളും പ്രയോഗിച്ചെങ്കിലും പറന്നുപോയ ഇവ തിരിച്ചെത്തിയതോടെയാണു പുതിയ ആശയം നടപ്പാക്കാന്‍ തീരുമാനിച്ചത്.
കൃഷിയിടങ്ങളില്‍ നിന്നും മറ്റും പക്ഷികളെ അകറ്റാന്‍ ഉപയോഗിക്കുന്ന പരമ്പരാഗത മാര്‍ഗത്തില്‍ ഇവര്‍ പ്രാവുകളെ തുരത്തുമെന്നാണ് പ്രതീക്ഷ. റണ്‍വേയില്‍ നിന്നു പക്ഷികളെ ഓടിക്കാന്‍ പടക്കം പൊട്ടിക്കാറുണ്ടായിരുന്നു. എന്നാല്‍, റണ്‍വേയ്ക്കു സമീപം പുല്ലിനു തീപിടിച്ചതോടെ ഈ മാര്‍ഗം ഉപേക്ഷിക്കുകയായിരുന്നു.
Post Your Comments