Gulf

തലവെട്ടുന്നത് കാണാന്‍ എത്തിയ ജനങ്ങളെ സാക്ഷിയാക്കി അവസാന നിമിഷത്തില്‍ ഒരു രക്ഷപെടല്‍

ജുബൈല്‍ ● സൗദി പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സൗദി പൗരന് ശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുന്‍പ് മാപ്പുനല്‍കി. സോനൈഫര്‍ അല്‍ മേരി എന്നയാളാണ് വധശിക്ഷയില്‍ നിന്ന് നാടകീയമായി രക്ഷപ്പെട്ടത്. ജുബൈലില്‍ തലവെട്ടി വധശിക്ഷ നടപ്പാക്കുന്നതിനുള്ള പ്രത്യേക സ്ഥലത്ത് വന്‍ സുരക്ഷ സന്നാഹങ്ങളോടെ സോനൈഫറിനെ എത്തിക്കുകയും ശിക്ഷ നടപ്പാക്കുന്നതിനായി കറുത്ത തുണികൊണ്ട് കണ്ണുകള്‍ മൂടിക്കെട്ടുകയും ചെയ്തിരുന്നു.

വധശിക്ഷ കാണാന്‍ നിരവധി ആളുകളും തടിച്ചുകൂടിയിരുന്നു. എന്നാല്‍ ആരാച്ചാര്‍ വാളിന്റെ മൂര്‍ച്ച പരിശോധിക്കുന്നതിനിടയില്‍ കൊല്ലപ്പെട്ടയാളുടെ സഹോദരന്‍ കുറ്റവാളിയോട് ക്ഷമിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. മാതാവിനോട് സംസാരിച്ച ശേഷമാണ് മാപ്പ് നല്‍കുന്നതെന്നും സഹോദരന്‍ പറഞ്ഞു. വധശിക്ഷ കാണാന്‍ മാതാവും സ്ഥലത്തെത്തിയിരുന്നു.

കടുത്ത ശരിയാ നിയമം നിലനില്‍ക്കുന്ന സൗദിയില്‍ കൊലപാതകക്കേസില്‍ വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ മാപ്പ് നല്‍കണം. പകരം അവര്‍ നിശ്ചയയിക്കുന്ന ബ്ലഡ്‌ മണി നല്‍കണമെന്നാണ് നിയമം.

shortlink

Post Your Comments


Back to top button