ന്യൂഡല്‍ഹി: വീട് പുതുക്കിപ്പണിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഹായവുമായി കേന്ദ്രസര്‍ക്കാര്‍. ‘എല്ലാവര്‍ക്കും പാര്‍പ്പിടം’ പദ്ധതിക്കു കീഴില്‍ വീടു പുതുക്കിപ്പണിയുന്നവര്‍ക്ക് 1.5 ലക്ഷം രൂപ കേന്ദ്രസഹായം ലഭിക്കും. കുറഞ്ഞത് ഒന്‍പതു ചതുരശ്ര മീറ്ററെങ്കിലും അധിക നിര്‍മാണം നടത്തിയിരിക്കണം. വീടിന്റെ ആകെ വിസ്തീര്‍ണം (കാര്‍പറ്റ് ഏരിയ) 21 ചതുരശ്ര മീറ്ററില്‍ കൂടുതലും 30 ചതുരശ്ര മീറ്ററില്‍ കുറവുമായിരിക്കണമെന്നും പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യവസ്ഥയുണ്ട്.
നഗരങ്ങളില്‍ ആറു വര്‍ഷത്തിനകം രണ്ടു കോടി വീടുകള്‍ നിര്‍മിക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ചേരിപ്രദേശങ്ങളില്‍ മാത്രം 1.5 കോടി വീടുകള്‍ വേണ്ടിവരും.ഭവനരഹിതരായ 53 ലക്ഷം പേർക്കു വീടുവയ്ക്കാൻ ഭൂമിയും കണ്ടെത്തണം.ഗുണഭോക്താക്കളുടെ വരുമാനത്തിന് അനുസൃതമായി സബ്സിഡിയുള്ള വായ്പാ സൗകര്യവും ലഭ്യമാക്കും. ഇതനുസരിച്ച് ഒരു ലക്ഷം മുതല്‍ 2.30 ലക്ഷം രൂപ വരെ കേന്ദ്രസഹായത്തിന് അര്‍ഹതയുണ്ട്. പാര്‍പ്പിട പദ്ധതിയുടെ വിജയത്തിനു സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണവും കേന്ദ്രം അഭ്യര്‍ഥിച്ചിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും ഗുണഭോക്താക്കളുടെയും വിഹിതം ചേര്‍ത്തായിരിക്കും പാര്‍പ്പിട നിര്‍മാണം.ഇതിനകം 6.84 ലക്ഷം വീടുകള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
Post Your Comments