NewsIndia

പൊളിറ്റിക്കല്‍ സയന്‍സ് പാചക പഠനമെന്ന് വിദ്യാര്‍ത്ഥി; മൂല്യ നിര്‍ണയം വിവാദത്തില്‍

പട്‌ന: ബീഹാറിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നെന്ന് കണ്ടെത്തല്‍. ഹ്യുമാനിറ്റീസ്, സയന്‍സ്, കൊമേഴ്‌സ് എന്നീ വിഷയങ്ങളിലാണ് വന്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യവിഷയത്തിലെ പ്രാഥമിക അറിവു പോലുമില്ലെന്ന് ബോധ്യപ്പെട്ടതോടെ സംസ്ഥാന ബോര്‍ഡ് ഇവര്‍ക്ക് പ്രത്യേക പരീക്ഷ നടത്താന്‍ ഉത്തരവിട്ടു.

പൊളിറ്റിക്കല്‍ സയന്‍സെന്നാല്‍ പാചക പഠനമെന്നാണ് ബിഹാര്‍ സംസ്ഥാന പരീക്ഷാ ബോര്‍ഡ് നടത്തിയ പ്ലസ് ടു പരീക്ഷയില്‍ ഹ്യുമാനിറ്റീസ് വിഷയത്തില്‍ സംസ്ഥാനത്ത് തന്നെ ഏറ്റവുമുയര്‍ന്ന മാര്‍ക്ക് വാങ്ങിയ റൂബി റായ് എന്ന വിദ്യാര്‍ത്ഥിനി പറയുന്നത്. എന്തു വിഷയമാണ് പഠിക്കുന്നതെന്ന് പോലുമുള്ള അറിവില്ലെങ്കിലും അഞ്ഞൂറില്‍ 444 മാര്‍ക്കാണ് പ്ലസ്ടു പരീക്ഷയില്‍ ഈ കുട്ടി നേടിയത്. സയന്‍സിന് ഒന്നാം റാങ്ക് നേടിയ കുട്ടിക്ക് ജലവും എച്ച്ടുഒയും തമ്മിലുള്ള ബന്ധവും അറിയില്ല.

പരീക്ഷയില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത്.ആദ്യ പത്ത് റാങ്ക് ജേതാക്കള്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ വീണ്ടും പരീക്ഷ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി അശോക് ചൗധരി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button