ന്യൂഡല്‍ഹി ● ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ കൊലചെയ്യപ്പെട്ട അഖ്ലാക്കിന്റെ വീട്ടില്‍നിന്നും കണ്ടെടുത്ത മാംസം ഏതെന്ന് വ്യക്തമാക്കി ഫോറന്‍സിക് റിപ്പോര്‍ട്ട്. പശുവിന്റേതോ പശുകിടാവിന്റേതോ ആണ് മാംസമെന്ന് വെറ്ററിനറി വകുപ്പിനു കീഴിലുള്ള മഥുര വെറ്ററിനറി ഫോറന്‍സിക് ലാബിന്റെ റിപ്പോര്‍ട്ട് പറയുന്നു.
അഖ്ലാക്കിന്റെ വീട്ടില്‍നിന്നും കണ്ടെടുത്ത മാംസം ആട്ടിറച്ചിയാണെന്നായിരുന്നു ഉത്തര്‍പ്രദേശ് വെറ്ററിനറി വകുപ്പിന്റെ റിപ്പോര്‍ട്ട്. സംഭവം നടന്നു എട്ടു മാസങ്ങള്‍ക്ക് ശേഷമാണു ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
പ്രദേശത്തു നിന്നും കാണാതായ പശുവിന്റെ ഇറച്ചി വീട്ടില്‍ സൂക്ഷിച്ചിട്ടുണ്െടന്ന് ആരോപിച്ചാണ് മുഹമ്മദ് അഖ്ലാഖിനെ ഗ്രാമവാസികള്‍ തല്ലിക്കൊന്നത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന ഇറച്ചി ഫോറന്‍സിക് പരിശോധനയ്ക്കായി പോലീസ് പിടിച്ചെടുത്തിരുന്നു.
Post Your Comments