കുവൈത്ത് സിറ്റി ● കുവൈത്ത് അമീറിനെ വിമര്‍ശിക്കുകയും അപമാനിക്കുകയും ചെയ്ത രാജകുടുംബത്തിലെ അംഗങ്ങളായ മൂന്ന് പേര്‍ക്ക് ജയില്‍ ശിക്ഷ. അഞ്ച് വര്‍ഷമാണ് ശിക്ഷാ കാലാവധി. സാമൂഹ്യമാധ്യമങ്ങളിലൂടെ കുവൈത്ത് ഭരണാധികാരിയേയും നീതിന്യായ വ്യവസ്ഥിതിയേയും അപമാനിച്ചുവെന്നാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം.
അല്‍ ഷബാഹ് രാജകുടുംബാംഗങ്ങളാണ് ശിക്ഷിക്കപ്പെട്ടത്. ഇത് കൂടാതെ, മറ്റ് രണ്ട് പേരേയും സമാനമായ കുറ്റത്തിന് ശിക്ഷിച്ചിട്ടുണ്ട്. ശിക്ഷിക്കപ്പെട്ട രാജകുടുംബാംഗങ്ങളില്‍ രാജാവിന്റെ അനന്തിരവന്‍ ഷെയ്ഖ് അത്ബി അല്‍ ഫഹദ് അല്‍ ഷബാഹും ഉള്‍പ്പെടുന്നു. ശിക്ഷിക്കപ്പെട്ട രാജകുടുംബാംഗങ്ങള്‍ ഇപ്പോള്‍ ജാമ്യത്തില്‍ ഇറങ്ങിയിട്ടുണ്ട്.
Post Your Comments