കണ്ണൂര്‍ ● പ്രബുദ്ധ കേരളത്തിന് അപമാനമായ സംഭവമാണ് കഴിഞ്ഞദിവസം കണ്ണൂരില്‍ അരങ്ങേറിയത്. അച്ഛനെ ആക്രമിക്കാന്‍ എത്തിയവര്‍ അദ്ദേഹത്തെ കിട്ടാതായപ്പോള്‍ കത്തിക്കിരയാക്കിയത് എഴുവയസുകാരനായ മകനെ. കാക്കയങ്ങാട്ടെ വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരുന്ന രാഹുലിന്റെ മകന്‍ കാർത്തിക്കിനാണ് കഴിഞ്ഞദിവസം ഗുരുതരമായ വെട്ടേറ്റത്.
തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ രാഷ്ട്രീയ സംഘര്‍ഷമാണ് രണ്ടാം ക്ലാസുകാരന് വെട്ടേറ്റ സംഭവത്തിലേക്ക് നയിച്ചത്. സിപിഐ.(എം).- ബിജെപി സംഘര്‍ഷത്തില്‍ ഒരു ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റിരുന്നു. ഈ സംഭവത്തില്‍ പോലീസിന് വിവരം നല്‍കിയത് രാഹുല്‍ ആണെന്ന് കരുതിയാണ് കേസില്‍ ജാമ്യത്തിലിറങ്ങിയ സി.പി.എം പ്രവര്‍ത്തകനായ സുനുവിന്റെ നേതൃത്വലുള്ള സംഘം രാഹുലിനെ തേടിയെത്തിയത്. രാഹുല്‍ ഇല്ലെന്ന് അറിഞ്ഞ അക്രമികള്‍ വീടിന് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. ഇതിനെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കാര്‍ത്തിക്കിനെ അക്രമികള്‍ ഒരാള്‍ ഭിത്തിയില്‍ തലപിടിച്ച് ഇടിച്ചു. അതിനു ശേഷം നിനക്കൊരു അടയാളമിരിക്കട്ടെ എന്നാക്രോശിച്ച് കൊടുവാൾകൊണ്ട് ഇടതു കൈക്ക് ആഞ്ഞു വെട്ടുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഉള്ളില്‍ നിന്നും ഓടിയെത്തുമ്പോള്‍ സനുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം രക്ഷപ്പെടുന്നതാണ് കണ്ടത്. അയല്‍വാസികളും നാട്ടുകാരും പ്രതികളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല.
ഇടതു കൈക്ക് സാരമായി പരിക്കേറ്റ കാർത്തിക്കിനെ തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. പാലാ ഹയർ സെക്കന്ററി സ്‌ക്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് കാര്‍ത്തിക്. നാളെ സ്കൂള്‍ തുറന്ന് കൂട്ടുകാരെല്ലാം പുത്തന്‍ വസ്ത്രങ്ങളും കുടയും ബാഗുമായി സ്കൂളിലേക്ക് പോകുമ്പോള്‍ കാർത്തിക്കിന് ഇനി ഏറെ നാൾ ആശുപത്രിക്കിടക്കയില്‍ കഴിയേണ്ടി വരും.
അക്രമത്തിന് മുന്‍പ് രാഹുലിന് വധിക്കുമെന്ന് പറഞ്ഞ് വീട്ടിലേക്ക് ഫോണ്‍ വന്നിരുന്നതായി ഭാര്യ രമ്യ പറഞ്ഞു. രമ്യ കഴിഞ്ഞ പഞ്ചായത്തു തിരഞ്ഞെടുപ്പിൽ മുഴക്കുന്ന് പഞ്ചായത്തിലെ പതിനാലാം വാർഡിൽ ബിജെപി. സ്ഥാനാർത്ഥിയായിരുന്നു.
Post Your Comments