Kerala

ബിജിമോളെ വിഷം നല്‍കി കൊല്ലാന്‍ ശ്രമം

 

ഇടുക്കി ● തെരഞ്ഞടുപ്പ്‌ കാലത്ത് തന്നെയും കുടുംബത്തേയും വിഷം നല്‍കി കൊല്ലാന്‍ ശ്രമം നടന്നതായി പീരുമേട് എം.എല്‍.എ ഇ.എസ് ബിജിമോള്‍. തെരഞ്ഞെടുപ്പിനു ശേഷം വോട്ടര്‍മാരെ നേരില്‍ കണ്ട് നന്ദി പറയുന്നതിന്റെ ഭാഗമായി അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു ബിജി മോളുടെ വെളിപ്പെടുത്തല്‍.

എല്‍.ഡി.എഫ് ക്യാമ്പില്‍ ഭക്ഷ്യവിഷബാധ ഉണ്ടാക്കാനായിരുന്നു ശ്രമം. പോളിങ് ദിവസം ഇടതുമുന്നണി പ്രവര്‍ത്തകര്‍ ഉണ്ടാക്കിയ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി ഭക്ഷ്യവിഷബാധ ഉണ്ടാക്കാനും അതുവഴി മറ്റ് ബൂത്തുകളില്‍ ഇതിന്റെ പ്രതിഫലനമുണ്ടാക്കി തന്നെ പരാജയപ്പെടുത്താനുമായിരുന്നു ശ്രമം. ഒപ്പമുണ്ടായിരുന്നവര്‍ തന്നെയാണ് ഇതിനു പിന്നിലെന്നും ബിജി മോള്‍ വെളിപ്പെടുത്തി.

താന്‍ അനധികൃത സ്വത്ത് സമ്പാദിച്ചതായി ലേഖനം തയ്യാറാക്കി വിതരണം ചെയ്തവര്‍ വരെ ഒപ്പമുണ്ട്. വിശുദ്ധി തെളിയിക്കാന്‍ അഗ്‌നിശുദ്ധി നടത്താന്‍ വരെ താന്‍ തതയ്യാറാണ്. ഇതിന് പകരം തന്നെയും ഭര്‍ത്താവിനെയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് മക്കളെയും ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളാണ് തനിക്കെതിരെ നടന്നതെന്നും ബിജിമോള്‍ പറഞ്ഞു.

പീരുമേട് നിന്ന് നേരിയ ഭൂരിപക്ഷത്തിനാണ് സി.പി.ഐ സ്ഥാനാര്‍ഥിയായ ബിജിമോള്‍ ഇത്തവണ വിജയിച്ചത്.

shortlink

Post Your Comments


Back to top button