Kerala

പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി

സെന്‍കുമാര്‍ തെറിച്ചു; ജേക്കബ് തോമസിന് സുപ്രധാന സ്ഥാനം

തിരുവനന്തപുരം ● പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. സംസ്ഥാന പോലീസ് മേധാവി ടി.പി.സെന്‍കുമാറിനെ മാറ്റി. പകരം ലോക്നാഥ് ബഹ്ര ഡി.ജി.പിയാകും. സെന്‍കുമാറിനെ മാറ്റിക്കൊണ്ടുള്ള ഫയലില്‍ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവച്ചു. കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷം കൂടി ബാക്കി നില്‍ക്കെയാണ് നടപടി. ഇപ്പോള്‍ ഫയര്‍ഫോഴ്സിന്റെ ചുമതലയാണ് ലോക്നാഥ് ബഹ്ര വഹിക്കുന്നത്.

വിജിലന്‍സ് തലപ്പത്തും അഴിച്ചുപണിയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ത്തി. ജേക്കബ് തോമസിനെ വിജിലന്‍സ് മേധാവിയായും നിയമിച്ചു. ശങ്കര്‍ റെഡ്ഡിയെ മാറ്റിയാണ് നിയമനം. നിലവില്‍ പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എ.ഡി.ജി.പിയാണ് ജേക്കബ് തോമസ്‌.

shortlink

Post Your Comments


Back to top button