Gulf

കുവൈത്തില്‍ ദമ്പതികള്‍ മകളെ കൊലപ്പെടുത്തി ഫ്രീസറിലടച്ചു

കുവൈത്ത് സിറ്റി ● കുവൈത്തില്‍ മൂന്നര വയസുകാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം ഫ്രീസറിലച്ചു വച്ച ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇസ്രാ സലിം സബാ അബ്ദുള്ള ബോഹന്‍ എന്ന പെണ്‍കുട്ടിയുടെ മൃതദേഹമാണ് വീട്ടില്‍ നിന്നും കണ്ടെത്തിയാതെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ മാധ്യമ വിഭാഗം അറിയിച്ചു.

സംഭവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവ് സലിം സബാ അബ്ദുള്ള ബോഹന്‍ (26) , മാതാവ് അമീര ഹമീദ് ഹുസൈന്‍ (23) എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാഴ്ചയായി പെണ്‍കുട്ടിയുടെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് പിതാവ് പോലീസിനോട് സമ്മതിച്ചു. മയക്കുമരുന്നിന്റെ സ്വാധീനം മൂലമാണ് കൃത്യം നടത്തിയതെന്നും ദമ്പതികള്‍ പോലീസിനോട് പറഞ്ഞു.

കുഞ്ഞു കരഞ്ഞതിന്നെ തുടർന്ന് വൈദ്യുതി കേബിൾ കൊണ്ട് അടിക്കുകയായിരുന്നുവെന്നും മര്‍ദ്ധനത്തെ തുടര്‍ന്ന് കുഞ്ഞു കൊല്ലപെടുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. തുടര്‍ന് കുട്ടിയുടെ മൃതദേഹം പൊതിഞ്ഞു ഫ്രീസറില്‍ സൂക്ഷിക്കുകയായിരുന്നു.

കുട്ടിയുടെ തോള്‍, കാലുകള്‍ എന്നിവിടങ്ങളില്‍ പൊള്ളല്‍ കണ്ടെത്തിയിട്ടുണ്ട്. മാതാപിതാക്കള്‍ കുട്ടികളെ നോക്കാറില്ലായിരുന്നുവെന്നും പിതാവിനെ മോശം പെരുമാറ്റത്തെത്തുടര്‍ന്ന് ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button